മീഡിയവൺ സ്റ്റാർ ഷെഫ് മത്സരം മാർച്ച് മൂന്നിലേക്കു മാറ്റി
text_fieldsദുബൈ: ‘മീഡിയവൺ’ സംഘടിപ്പിക്കുന്ന സ്റ്റാർഷെഫ് പാചകമത്സരങ്ങൾ മാർച്ച് മൂന്നിലേക്കു മാറ്റി. ദുബൈ വാട്ടർ ഫ്രണ്ട് മാർക്കറ്റിൽ ഞായറാഴ്ച നടക്കാനിരുന്ന മത്സരങ്ങളാണ് കാലാവസ്ഥ മുന്നറിയിപ്പിനെതുടർന്ന് മാറ്റിയത്. തീയതി നീട്ടിയെങ്കിലും മത്സരാർഥികളുടെ പുതിയ രജിസ്ട്രേഷൻ സ്വീകരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പാചകപ്രതിഭകളെ കണ്ടെത്താനുള്ള സ്റ്റാർഷെഫ്, ഗ്രൂപ്പുകൾ മാറ്റുരക്കുന്ന ടേസ്റ്റി സ്ക്വാഡ്, കുട്ടികൾക്കായി ജൂനിയർ ഷെഫ് എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായാണ് മത്സരം. ദുബൈ തീരത്ത് കാറ്റ് ശക്തമാകുമെന്ന മുന്നറിയിപ്പിനെതുടർന്നാണ് തീയതി മാറ്റം. ദുബൈ വാട്ടർ ഫ്രണ്ട് മാർക്കറ്റിൽ ഫെബ്രുവരി 18 നാണ് നേരത്തേ മത്സരങ്ങൾ നിശ്ചയിച്ചത്. പുതിയ മത്സരാർഥികൾക്ക് അവസരം നൽകുന്നില്ലെങ്കിലും, പ്രമുഖ ഷെഫുമാർ സംവദിക്കുന്ന ഷെഫ് തിയറ്റർ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത ദിവസങ്ങളിൽ രജിസ്ട്രേഷൻ തുടരാം. 25,000 ദിർഹത്തോളം സമ്മാനത്തുകയുള്ള മത്സരങ്ങളുടെ മുഖ്യപ്രായോജകർ നെല്ലറ ഫുഡ്സാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.