1000 ആരോഗ്യപ്രവർത്തകർക്ക് മാധ്യമത്തിെൻറ പുതുവത്സര സമ്മാനം: മുൻനിര കോവിഡ് പോരാളികൾക്ക് സന്തോഷത്തിെൻറ വാക്സിനുമായി 'മാധ്യമം കുടുംബം'
text_fieldsദുബൈ: ലോകം സന്തോഷത്തിന് വേണ്ടി ഇത്രമേൽ കാത്തിരുന്ന കാലത്തെ വേഗത്തിൽ കരഗതമാക്കിയ കോവിഡ് മുൻനിര പോരാളികൾക്ക് ആദരവുമായി മാധ്യമം. കോവിഡ് പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ച യു.എ.ഇയിലെ 1000 ആരോഗ്യപ്രവർത്തകർക്ക് മാധ്യമത്തിെൻറ പുതുവത്സര സമ്മാനമായി ഹാപ്പിനസ് എഡിഷനായി പുറത്തിറങ്ങിയ കുടുംബം മാഗസിൻ കൈമാറുന്നു.
രണ്ട് വാല്യങ്ങളുള്ള ഇൗ സ്പെഷൽ എഡിഷൻ ന്യൂനോർമൽ കാലത്തേക്കുള്ള സന്തോഷത്തിെൻറ വാക്സിനാണ്. രാജ്യത്തെ കോവിഡ് പോരാളികളെ ആദരിക്കുന്നതിെൻറ ഭാഗമായാണ് 1000 ആരോഗ്യപ്രവർത്തക്ക് ഹാപ്പിനസ് എഡിഷൻ എത്തിക്കുന്നത്. പ്രതിസന്ധികളുടെ കാലത്തെ പടിക്കുപുറത്താക്കി പ്രത്യാശയോടെ പുതുജീവിതത്തിലേക്ക് കടക്കാൻ രാജ്യത്തെയും ജനങ്ങളെയും സഹായിച്ചവർക്ക് സന്തോഷകരമായ വായനക്കുള്ള വിഭവങ്ങളാണ് രണ്ടു വാല്യങ്ങളിലായുള്ള പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കോവിഡ് പോരാളികൾക്കുള്ള പുതുവത്സര സമ്മാന വിതരണത്തിെൻറ ഉദ്ഘാടനം സിലിക്കൺ ഒയാസിസിലെ ഗൾഫ് മാധ്യമം ഓഫിസിൽ നടന്നു. എലൈറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി ആർ. ഹരികുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് വാക്സിൻ കുത്തിവെപ്പ് നൽകിയ ആരോഗ്യമന്ത്രാലയത്തിലെ പ്രിവൻറിവ് മെഡിസിൻ വിഭാഗം നഴ്സ് ശോശാമ്മ മാത്യു, ആദ്യമായി ഫൈസർ വാക്സിൻ സ്വീകരിച്ച ഡി.എച്ച്.എ നഴ്സായ മലയാളി ആശ സൂസൻ ഫിലിപ്പ് എന്നിവർക്ക് ആദ്യ പ്രതി കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്.
ചടങ്ങിൽ ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ജെ.ആർ. ഹാഷിം, സീനിയർ റിപ്പോർട്ടർ നാഷിഫ് അലിമിയാൻ, മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഫാറൂഖ് മുണ്ടൂർ എന്നിവർ സംസാരിച്ചു.കുടുംബത്തിലെ ഓരോ അംഗത്തിെൻറയും ആരോഗ്യവും സന്തോഷവും വരുംവർഷത്തെ 12 മാസവും വിലയിരുത്താൻ സഹായിക്കുന്ന ഹാപ്പിനസ് ഹാൻഡ് ബുക്ക് സന്തോഷ പതിപ്പിനൊപ്പം സൗജന്യമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.