മെഡിക്കൽ വിദ്യാഭ്യാസം: സംശയം തീർക്കാം.., ആശങ്കയകറ്റാം..
text_fieldsദുബൈ: എം.ബി.ബി.എസും ബി.ഡി.എസും സ്വപ്നമായി കൂടെ കൂട്ടിയിട്ടും ആശങ്കകളുടെയും സംശയങ്ങളുടെയും പേരിൽ വഴിമാറി നടക്കുന്നവർക്ക് നേർവഴി കാണിക്കാൻ ലിങ്ക് ഇന്ത്യ സംഘടിപ്പിക്കുന്ന വെബിനാർ ഒക്ടോബർ 10ന് നടക്കും. 'ഗൾഫ് മാധ്യമ'ത്തിെൻറ ആതിഥേയത്വത്തിൽ യു.എ.ഇ സമയം വൈകീട്ട് 4.30നാണ് വെബിനാർ. സൗദിയിലും ഖത്തറിലും ബഹ്റൈനിലും കുവൈത്തിലും 3.30നും ഒമാനിൽ 4.30നും വീക്ഷിക്കാം.
മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവാസി രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്ക പങ്കുവെക്കാനും സംശയ ദൂരീകരണത്തിനും അവസരമുണ്ടാകും. പങ്കെടുക്കുന്നവർ madhyamam.com/eduwebinar വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. വാട്സ്ആപ് വഴിയും (+971 588135882) ഇ–മെയിൽ വഴിയും (linkindiagcc@gmail.com) രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഏതൊക്കെ മെഡിക്കൽ കോളജുകളിലാണ് സീറ്റുകൾ ലഭ്യമാകാൻ സാധ്യതയുള്ളത്, ഇതിനുള്ള മാർഗങ്ങൾ എന്തൊക്കെ, മാർക്കുകളും റാങ്കുകളും തമ്മിലുള്ള വ്യത്യാസം, എം.ബി.ബി.എസിെൻറയും ബി.ഡി.എസിെൻറയും ഭാവി തുടങ്ങിയ വിഷയങ്ങൾ വെബിനാറിൽ ചർച്ച ചെയ്യും. ഇടനിലക്കാരുടെ തട്ടിപ്പിൽ വീഴാതെ നേരായ വഴിയിലൂടെ പ്രവേശനം നേടാനുള്ള വഴികളും ചൂണ്ടിക്കാണിക്കും.
കരിയർ ലിങ്ക്സ് അക്കാദമി സി.ഇ.ഒ അജയ് പത്മനാഭനാണ് നേതൃത്വം നൽകുന്നത്. വിവിധ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശന വഴികളെ കുറിച്ച് അദ്ദേഹം വിവരിക്കും. എൻ.ആർ.ഐ േക്വാട്ടയുടെ സാധ്യതകളെ കുറിച്ചും എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും വ്യക്തമാക്കുന്നതായിരുക്കും വെബിനാർ. നീറ്റ് പരീക്ഷ എഴുതിയവർക്കും ഭാവിയിൽ മെഡിക്കൽ പ്രവേശനം ലക്ഷ്യമിടുന്നവർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.