ശൈഖ് മുഹമ്മദ് ബിൻ സായിദ് ഫ്യൂച്ചർ മെഡിക്കൽ സ്റ്റാർസ് പ്രോഗ്രാം വിദ്യാർഥികളെ അനുമോദിച്ചു
text_fieldsഅബൂദബി: അബൂദബി കീരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ വി.പി.എസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശംഷീർ വയലിലും ഫ്യൂച്ചർ മെഡിക്കൽ സ്റ്റാർസ് പ്രോഗ്രാമിെൻറ ഭാഗമായ വിദ്യാർഥികളും സന്ദർശിച്ചു. െപൻസിൽവാനിയ സർവകലാശാലയുടെ വാർട്ടൺ സ്കൂളിെൻറ സമ്മർ പ്രോഗ്രാമിൽ പെങ്കടുത്ത് മടങ്ങിയെത്തിയ വിദ്യാർഥികളെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അഭിനന്ദിക്കുകയും അവരുടെ പ്രയത്നങ്ങളെയും ആശയങ്ങളെയും പ്രശംസിക്കുകയും ചെയ്തു. തങ്ങളുടെ യോഗ്യത നേടിയ ആശയങ്ങൾ വി.പി.എസ് ഹെൽത്ത് കെയറിെൻറ സഹായത്തോടും ഫണ്ടിങ്ങോടും കൂടി ഉൽപന്നങ്ങളായി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഇൗ വിദ്യാർഥികളിപ്പോൾ. ആരോഗ്യ പരിചരണ ബിസിനസിൽ ഇമാറാത്തികളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വി.പി.എസ് ഹെൽത്ത് കെയറും അൽ ബൈത് മിത്വാഹിദും ചേർന്ന് ആരംഭിച്ച പദ്ധതിയാണ് ഫ്യൂച്ചർ മെഡിക്കൽ സ്റ്റാർസ് പ്രോഗ്രാം.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുങ്ങിയതിൽ തങ്ങൾക്ക് വളരെയേറെ സന്തോഷമുണ്ടെന്ന് ഡോ. ശംഷീർ പറഞ്ഞു. യു.എ.ഇയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഇത്തരമൊരു വിസ്മയകരമായ അവസരം സൃഷ്ടിക്കെപ്പട്ടത് ഒരു ആദരവാണ്. ഇൗ വിദ്യാർഥികൾ ആരോഗ്യ പരിചരണ വ്യവസായ ഭാവിയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ഇൗ പദ്ധതിയുടെ ഒാരോ ഘട്ടത്തിലും അവർ വ്യവസായശേഷി പ്രദർശിപ്പിച്ചിട്ടുണ്ട്. ഇമാറാത്തികൾക്ക് ആവശ്യമായ അവസരങ്ങൾ നൽകി ആരോഗ്യപരിചരണ മേഖലയിലേക്ക് പ്രവേശിക്കാനും യു.എ.ഇയുടെ ആരോഗ്യ പരിചരണ വ്യവസായ മേഖലയിൽ ഗുണകരമായ മാറ്റമുണ്ടാക്കാനും അവരെ സജ്ജരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡോ. ശംഷീർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.