പ്രവാസികളുടെ വിളികേട്ടു; മാലാഖമാരെത്തി
text_fieldsദുബൈ: ഇന്ത്യയിൽ നിന്നുള്ള മാലാഖമാരെയും വഹിച്ചുള്ള ആദ്യ വിമാനം ദുബൈയിലിറങ്ങി. യു.എ.ഇയിലെ കോവിഡ് പരിചരണത്തിൽ തങ്ങളുടേതായ പങ്ക് വഹിക്കാൻ 88 അംഗ ഇന്ത്യൻ മെഡിക്കൽ സംഘമാണ് എത്തിയത്. ആസ്റ്റർ ഗ്രൂപ്പിെൻറ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നഴ്സുമാരാണ് ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ബംഗളൂരുവിൽ നിന്ന് ചാർേട്ടഡ് വിമാനത്തിൽ പുറപ്പെട്ട സംഘം യു്.എ.ഇ സമയം രാത്രി 8.20 ന് ദുെബെയിൽ വിമാനമിറങ്ങി. നാട്ടിലെത്തി കുടുങ്ങിയ ആരോഗ്യപ്രവർത്തകരെ തിരിച്ചെത്തിക്കണെമന്ന യു.എ.ഇയുടെ അഭ്യർഥന മാനിച്ചാണ് നഴ്സുമാർക്ക് ഇന്ത്യ അനുമതി നൽകിയത്.സംഘത്തിലെ 25ഒാളം പേർ യു.എ.ഇയിൽ ജോലി ചെയ്തിരുന്നവരും നാട്ടിൽ അവധിക്കെത്തി കുടുങ്ങിയവരുമാണ്. ഇവർക്ക് പുറമെ ഇന്ത്യയിലെ വിവിധ ആസ്റ്റർ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന 60 വിദഗ്ധ നഴ്സുമാരും ദുബൈയിലെത്തിയിട്ടുണ്ട്. കേരളം, കൊലാപൂർ, കർണാടക എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകരാണിവർ. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് യു.എ.ഇ സർക്കാർ തയാറാക്കിയ ഫീൽഡ് ആശുപത്രികളിലായിരിക്കും സേവനം അനുഷ്ഠിക്കുക.
88 അംഗ ആരോഗ്യപ്രവർത്തകരെ അയക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ഇന്ത്യയിലെ യു.എ.ഇ അംബാസഡർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഏഴ് മെട്രിക് ടൺ മെഡിക്കൽ സഹായം യു.എ.ഇ ഇന്ത്യക്ക് കൈമാറിയിരുന്നു. പി.പി.ഇ കിറ്റ് ഉൾപ്പെടെ 7000 ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ മെഡിക്കൽ സഹായമാണ് യു.എ.ഇ കൈമാറിയത്. നേരത്തെ യു.എ.ഇയിൽ ജോലി ചെയ്തിരുന്ന നിരവധി നഴ്സുമാർ ഇന്ത്യയിലെത്തി തിരിച്ചുവരാനാകാതെ നാട്ടിൽ കുടുങ്ങിയിട്ടുണ്ട്. അടുത്ത ഘട്ടമായി ഇവരെയും യു.എ.ഇയിൽ എത്തിക്കുമെന്ന് കരുതുന്നു. ഇന്ത്യക്കും യു.എ.ഇക്കും മനുഷ്യത്വത്തിനും ആരോഗ്യപ്രവർത്തകരുടെ സല്യൂട്ട് എന്ന് അഭിസംബോധന ചെയ്താണ് യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് നഴ്സുമാരുടെ ചിത്രം ട്വീറ്റ് ചെയ്തത്. സ്വാഗതം ചെയ്തത്. നിങ്ങളാണ് ഞങ്ങളുടെ ആശ്രയം. ഇന്ത്യ-യു.എ.ഇ സഹകരണം തുടരും എന്നും ട്വീറ്റിൽ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.