Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആറ്​ വ്യാജ...

ആറ്​ വ്യാജ ഒൗഷധങ്ങൾക്കെതിരെ  ആരോഗ്യ മന്ത്രാലയത്തി​െൻറ മുന്നറിയിപ്പ്​

text_fields
bookmark_border

അബൂദബി: ആറ്​ വ്യാജ ഒൗഷധ ഉൽപന്നങ്ങൾ ഉപയോഗിച്ചാലുള്ള ഭവിഷ്യത്ത്​ വ്യക്​തമാക്കി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്​ പുറപ്പെടുവിച്ചു.  ടൊറ​േൻറാ, എക്​സറെക്​ട്​, ഇസഡ്​ ഡെയ്​ലി, ബിഗ്​ ആൻഡ്​ ഹാർഡ്​, കമ്മോർ, മങ്കി ബിസിനസ്​ എന്നീ പേരുകളിലുള്ള ഉൽപന്നങ്ങളെ കുറിച്ചാണ്​ മുന്നറിയിപ്പ്​ നൽകിയത്​.  യു.എസ്​. ഭക്ഷ്യ^ഒൗഷധ അഡ്​മിനിസ്​ട്രേഷ​​​െൻറ മുന്നറിയിപ്പിനെ തുടർന്നാണ്​ യു.എ.ഇ ആരോഗ്യ മന്ത്രാലയം ഇൗ ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന്​ ജനങ്ങളെ ആഹ്വാനംചെയ്​തത്​. പോഷകാഹാര കുറവ്​ നികത്തൽ, പുരുഷ ലൈംഗികത ഉത്തേജിപ്പിക്കൽ തുടങ്ങിയവക്കുള്ളതെന്ന വ്യാജേനയാണ്​ ഇവ വിപണിയിലെത്തുന്നത്​.

ഇൗ ഉൽപന്നങ്ങളിൽ ചേർത്തിട്ടുള്ള ചില പദാർഥങ്ങൾ അപകടകരമായതിനാൽ നിർമാതാക്കൾ വ്യക്​താക്കുന്നില്ല. ഇവ ഉപയോഗിച്ചാൽ രക്​തസമ്മർദം അതിയായി കുറയുമെന്നും പ്രമേഹ രോഗികൾക്കും ഹ​ൃദ്രോഗികൾക്കും വലിയ അപകടമാണെന്നും മന്ത്രാലയം അറിയിച്ചു. പൊണ്ണത്തടിയുള്ളവരും നൈട്രേറ്റ്​ അടങ്ങിയ ഒൗഷധങ്ങൾ കഴിക്കുന്നവരും ഇൗ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത്​ അത്യന്തം അപകടകരമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicine
News Summary - medicine
Next Story