'മീറ്റ് ദ മിനിസ്റ്റർ' സംഗമം സംഘടിപ്പിച്ചു
text_fieldsദുബൈ: പൊതുമരാമത്ത്- ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിനെ പങ്കെടുപ്പിച്ച് 'മീറ്റ് ദ മിനിസ്റ്റർ' ചടങ്ങ് സംഘടിപ്പിച്ചു. ബേപ്പൂർ മണ്ഡലത്തിലുള്ള വിവിധ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. മണ്ഡലത്തിലെ വികസന-സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ ഇടപെടുന്ന ഏഴ് പ്രവാസി കൂട്ടായ്മ പ്രതിനിധികളുമായി മന്ത്രി സംവദിച്ചു. കടലുണ്ടി ഗ്ലോബൽമേറ്റ്സ്(കടലുണ്ടി ഫെറൊസി-ഫറോക്ക്), കിസ്വ (കരുവൻതിരുത്തി), ചെപ്പ്-ചാലിയം പ്രവാസി കൂട്ടായ്മ(ചാലിയം), കോടാമ്പുഴ പ്രവാസി അസോസിയേഷൻ(കോടാമ്പുഴ), ഫോസ(ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ), യു.എ.ഇ മാത്തോട്ടം പ്രവാസി കൂട്ടായ്മ (യു.എം.പി.കെ മാത്തോട്ടം) എന്നീ കൂട്ടായ്മകളാണ് മീറ്റിൽ പങ്കെടുത്തത്. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളും, വിവിധ പ്രവാസി വിഷയങ്ങളും അവതരിപ്പിച്ചുള്ള നിവേദനങ്ങൾ ചടങ്ങിൽ ഭാരവാഹികൾ മന്ത്രിക്ക് കൈമാറി. പ്രതിനിധികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. ബേപ്പൂർ മണ്ഡലത്തിലെ പ്രവാസി പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് വർഷത്തിൽ മൂന്നു തവണയെങ്കിലും ഇത്തരത്തിലുള്ള മീറ്റിങ്ങുകൾ സംഘടിപ്പിക്കണമെന്ന് അദ്ദേഹം സംഘാടകരോട് നിർദേശിച്ചു.
നോർക്ക പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ബാദുഷ കടലുണ്ടി അതിഥിയായി പങ്കെടുത്തു. നോർക്കയുമായി ബന്ധപ്പെട്ട സദസ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. അയ്യൂബ് കല്ലട അധ്യക്ഷതവഹിച്ചു. ഐ.പി.എ ഫൗണ്ടർ എ.കെ. ഫൈസൽ, ചെയർമാൻ വി.കെ. ശംസുദ്ദീൻ, മാധ്യമപ്രവർത്തകൻ ജമാൽ കൈരളി തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രേംനാഥ് പച്ചാട്ട്(കടലുണ്ടി മേറ്റ്സ്) സ്വാഗതവും ഷാഫി നെച്ചിക്കാട്ട് നന്ദിയും പറഞ്ഞു. ഷാഫി നെച്ചിക്കാട്ട്, അയ്യൂബ് കല്ലട, പ്രേംനാഥ് പച്ചാട്ട്, പി.വി. സഫറാജ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.