വിദേശകാര്യ മന്ത്രിയുമായി സംഘടന പ്രതിനിധികളുടെ കൂടിക്കാഴ്ച
text_fieldsദുബൈ: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, സഹമന്ത്രി വി. മുരളീധരൻ എന്നിവരുമായി വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
യു.ഡി.എഫ് എം.പിമാരായ ടി.എൻ. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, ഹൈബി ഈഡൻ തുടങ്ങിയവർ എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സർക്കാർ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി എം.പിമാർ പറഞ്ഞു. യാത്രാവിലക്ക് കാരണം ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. പലരുടെയും വിസ കാലാവധി കഴിഞ്ഞു. പലർക്കും ജോലി നഷ്ടമായി. അനേകം കുടുംബങ്ങളാണ് പട്ടിണിയിലേക്ക് പോകുന്നത്. ഈ സാഹചര്യം തുടർന്നാൽ അത് രാജ്യത്തിെൻറ സമ്പദ്ഘടനയെയും ബാധിക്കുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ വിതരണം ചെയ്യുന്ന വാക്സിനുകൾക്ക് വിദേശ രാജ്യങ്ങളിൽ അംഗീകാരം ഉണ്ടാകാനുള്ള ഇടപെടലും വാക്സിനേറ്റ് ചെയ്യപ്പെട്ടവർക്കും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവർക്കും വിദേശയാത്രക്ക് സൗകര്യമൊരുക്കലും അനിവാര്യമാണെന്ന് എം.പിമാർ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും എം.പി. അബ്ദുൽ സമദ് സമദാനിയും എസ്. ജയ്ശങ്കറെ കണ്ടു. പ്രവാസികൾക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കാൻ കേന്ദ്രം ഇടപെടണമെന്ന് ഇവർ ആവശ്യപ്പെട്ടു. പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കണം. കോവിഡ് ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
സയന്‍സ് ഇന്ത്യ ഫോറം (എസ്.ഐ.എഫ്) യു.എ.ഇ പ്രതിനിധി സംഘം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് മൂലം യാത്രാനിയന്ത്രണങ്ങളുള്ള സാഹചര്യത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും നീറ്റ് സെൻറർ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതായി മധ്യപൂര്‍വ രാജ്യങ്ങളിലെ സംഘടന സെക്രട്ടറി അബ്ഗാ രവീന്ദ്രനാഥ ബാബു, വിജ്ഞാന ഭാരതി നാഷനല്‍ സെക്രട്ടറി പ്രവീണ്‍ രാംദാസ്, ക്ഷേത്രീയ സംഘടന സെക്രട്ടറി ശ്രീപ്രസാദ് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.