മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദുബൈ: പ്രവാസിസമൂഹത്തിന് യു.എ.ഇ ഭരണകൂടം നൽകുന്ന കരുതൽ വിലമതിക്കാനാവാത്തതാണെന്ന് കാസർകോട് ജില്ല മുസ്ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. യു.എ.ഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ലത്തീഫ ഹോസ്പിറ്റൽ അങ്കണത്തിൽ സംഘടിപ്പിച്ച മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ഉപദേശകസമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അഷറഫ് എടനീർ, ദുബൈ കെ.എം.സി.സി നേതാക്കളായ ഹസൈനാർ ഹാജി എടച്ചാക്കൈ, മുസ്തഫ തിരൂർ, ഹംസ തൊട്ടി, എം.എ. മുഹമ്മദ് കുഞ്ഞി, അഡ്വ. ഇബ്രാഹീം ഖലീൽ, കെ.പി.എ. സലാം, മുഹമ്മദ് ബിൻ അസ്ലം, ജില്ല ട്രഷറർ ഹനീഫ ടി.ആർ. മേൽപറമ്പ്, റഷീദ് ഹാജി കല്ലിങ്കാൽ, സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാനച്ചേരി, അഷ്റഫ് പാവൂർ, അബ്ബാസ്, ഫൈസൽ പട്ടേൽ, ഡോ. ഇസ്മായിൽ, സിദ്ദീഖ് ചൗക്കി, ഇബ്രാഹീം ബേരിക്ക, ഷബീർ കൈതക്കാട്, വനിത കെ.എം.സി.സി നേതാക്കളായ സഫിയ മൊയ്തു, നാസിയ ഷബീർ, ആയിഷ മുഹമ്മദ്, സജിത ഫൈസൽ, റിയ സലാം മറ്റു മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.