മെഹ്ഫിൽ കലാസംഗമം
text_fieldsഷാർജ: യു.എ.ഇയിലെ കലാസാംസ്കാരിക കൂട്ടായ്മയായ 'മെഹ്ഫിൽ' സംഘടിപ്പിച്ച 'മെഹ്ഫിൽ മേരെ സനം' കലാസംഗമവും ഇന്തോ -അറബ് മ്യൂസിക് ആൽബം ഫെസ്റ്റ് വിജയകൾക്ക് മെമന്റോയും സർട്ടിഫിക്കറ്റ് വിതരണവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു.
ആദ്യകാല റേഡിയോ പ്രവർത്തകൻ കെ.പി.കെ. വേങ്ങരയെ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീം, ആർ.ജെ. ശ്രുതി മുരളീധരൻ, ഇ.പി. ജോൺസൺ, ഡാവിഞ്ചി സുരേഷ് എന്നിവർ സംസാരിച്ചു.
ചിത്രകാരൻ ഡാവിഞ്ചി സുരേഷിനെ ആദരിച്ചു. ബഷീർ സിൽസിലയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായിരുന്നു. സാലി, കലാഭവൻ ഹമീദ്, അഭി വേങ്ങര, സീനോ ആന്റണി എന്നിവരുടെ ഗാനമേളയും നൃത്തനൃത്യങ്ങളും അരങ്ങേറി.
ഷീന അജയ് നേതൃത്വം നൽകി. മെഹ്ഫിൽ ഡയറക്ടർമാരായ പോൾസൺ പാവറട്ടി, ഷാനവാസ് കണ്ണഞ്ചേരി, ജാക്കി റഹ്മാൻ, അഷ്റഫ് പിലാക്കൽ, നിസാർ ഇബ്രാഹിം, അൻസാർ കൊയിലാണ്ടി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.