അബൂദബി നാഷനൽ ഓയിൽ കമ്പനിക്ക് ഹൈഡ്രജൻ കൗൺസിലിൽ അംഗത്വം
text_fieldsഅബൂദബി: അന്താരാഷ്ട്ര സംഘടനയായ ഹൈഡ്രജൻ കൗൺസിലിൽ അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്‌നോക്) അംഗമായി.ഊർജ, ഗതാഗത മേഖലകളിലെ ലോകത്തെ ഏറ്റവും വലിയ ആഗോള കമ്പനികളെ 2017ൽ ആരംഭിച്ച കൗൺസിലിൽ ഉൾപ്പെടുത്തുന്നതിെൻറ ഭാഗമായാണ് അഡ്‌നോക് അംഗത്വം എടുത്തത്. 2050 ഓടെ ആഗോള ഊർജ ആവശ്യകതയുടെ 18 ശതമാനത്തോളം ഹൈഡ്രജൻ വാതകമാവുമെന്നാണ് പ്രതീക്ഷ. 30 രാജ്യങ്ങളിൽ 228 ലധികം വൻകിട പദ്ധതികൾ നിലവിൽ നടക്കുന്നുണ്ട്.
ആഗോള ജനസംഖ്യ വർധനവും സാമ്പത്തിക വികസനം ത്വരിതപ്പെടുന്നതിനുമനുസരിച്ച് ഊർജ ആവശ്യകത ലോകമെമ്പാടും വർധിക്കുന്നതായി യു.എ.ഇ വ്യവസായ നൂതന സാങ്കേതികമന്ത്രിയും അഡ്‌നോക് ഗ്രൂപ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.
ഹൈഡ്രജെൻറയും വാഹക ഇന്ധനങ്ങളായ നീല അമോണിയയുടെയും വിപണിയിലെ ആദ്യകാല വഴികാട്ടിയാണ് അഡ്‌നോക്കെന്നും ഹൈഡ്രജൻ പരിസ്ഥിതി വ്യവസ്ഥ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് ഹൈഡ്രജൻ കൗൺസിലിൽ അംഗമായതെന്നും അദ്ദേഹം വെളിപ്പെടുത്തി.
പശ്ചിമേഷ്യ മേഖലയിലെ പ്രഥമ വാണിജ്യ കാർബൺ ക്യാപ്ചർ സൗകര്യവും ഇരുമ്പ്, ഉരുക്ക് വ്യവസായത്തിൽ നിന്നുള്ള കാർബൺൈഡഓക്സൈഡ് പിടിച്ചെടുക്കാവുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യ സൗകര്യവുമാണ് അഡ്നോക്കിെൻറ അൽ റിയാദ പ്ലാൻറിലേത്.
അബൂദബിയിലും യു.എ.ഇയിലും ഹൈഡ്രജൻ പ്രവർത്തനങ്ങളെ നയിക്കാൻ നിലവിലുള്ള ഹൈഡ്രജൻ ഉൽപാദനം, അടിസ്ഥാന സൗകര്യങ്ങൾ, പങ്കാളിത്ത അടിത്തറ, പ്രകൃതിവാതകത്തിെൻറ വിശാലമായ കരുതൽ എന്നിവ പ്രയോജനപ്പെടുത്താനും അഡ്‌നോക് ലക്ഷ്യമിടുന്നു.
വളർന്നുവരുന്ന അന്താരാഷ്ട്ര വിപണികളിൽ കുറഞ്ഞ കാർബൺ, പച്ച-നീല ഹൈഡ്രജൻ എന്നിവ ലക്ഷ്യമാക്കി യു.എ.ഇ ഊർജ അടിസ്ഥാന സൗകര്യ മന്ത്രാലയം, മുബാദല ഇൻവെസ്റ്റ്മെൻറ് കമ്പനി, അബൂദബി ഹൈഡ്രജൻ അലയൻസ്, എ.ഡി.ക്യു എന്നിവയുമായി ചേർന്നും അഡ്നോക്ക് പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.