Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറബി ഭാഷ ലയനം:...

അറബി ഭാഷ ലയനം: തീരുമാനം പുനഃപരിശോധിക്കണമെന്ന് ശൈഖ്​ സുൽത്താൻ

text_fields
bookmark_border
അറബി ഭാഷ ലയനം: തീരുമാനം പുനഃപരിശോധിക്കണമെന്ന് ശൈഖ്​ സുൽത്താൻ
cancel
camera_alt

ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ

മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി

ഷാ​ർ​ജ: അ​റ​ബി ഭാ​ഷാ പാ​ഠ്യ​പ​ദ്ധ​തി​യെ ഇ​സ്‌​ലാ​മി​ക വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹി​ക പ​ഠ​ന​വു​മാ​യി ല​യി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​തീ​രു​മാ​നം വി​ദ്യാ​ർ​ഥി​ക​ളെ ബാ​ധി​ക്കു​മെ​ന്നും അ​വ​രു​ടെ ഭാ​ഷ​യെ ദു​ർ​ബ​ല​മാ​ക്കു​മെ​ന്നും ശൈ​ഖ് സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. റേ​ഡി​യോ പ​രി​പാ​ടി​യി​ലൂ​ടെ ഒ​രു പൗ​ര​ൻ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശൈ​ഖ് സു​ൽ​ത്താ​ൻ.

അ​റ​ബി ഭാ​ഷ​ക്ക് സ്വ​ന്ത​മാ​യി പാ​ഠ​പു​സ്ത​കം വേ​ണ​മെ​ന്നും അ​ത് മ​റ്റ് വി​ഷ​യ​ങ്ങ​ളു​മാ​യി ല​യി​പ്പി​ക്ക​രു​തെ​ന്നും പൗ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ദേ​ശ സ്കൂ​ളു​ക​ളി​ൽ​പോ​ലും അ​റ​ബി ഭാ​ഷ​യാ​ണ് അ​ടി​സ്ഥാ​ന​വി​ഷ​യ​മെ​ന്നും എ​മി​റേ​റ്റി​ലെ സ്‌​കൂ​ളു​ക​ളി​ൽ അ​റ​ബി​ക് വി​ഷ​യം വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ വി​ദ​ഗ്ധ​ർ ഉ​ണ്ടെ​ന്നും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി പ​റ​ഞ്ഞു. കൂ​ടു​ത​ൽ ആ​ളു​ക​ൾ ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Sultanarabic languageReconsider
News Summary - merging of Arabic language-should reconsider the decision- Sheikh Sultan
Next Story