Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ നബിദിന അവധി...

യു.എ.ഇയിൽ നബിദിന അവധി ഒക്​ടോബർ എട്ടിന്​

text_fields
bookmark_border
യു.എ.ഇയിൽ നബിദിന അവധി ഒക്​ടോബർ എട്ടിന്​
cancel

ദുബൈ: യു.എ.ഇയിലെ സ്വകാര്യ മേഖലക്ക്​ നബിദിന അവധി പ്രഖ്യാപിച്ചു. ഒക്​ടോബർ എട്ട്​ ശനിയാഴ്ചയാണ്​ ശമ്പളത്തോടെയുള്ള അവധിയെന്ന്​ മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഞായറാഴ്ച നിലവിൽ വാരാന്ത്യ അവധിദിനമായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്​ തുടർച്ചയായ രണ്ടുദിവസത്തെ അവധി ലഭിക്കും.

ഹിജ്​റ കലണ്ടറിലെ റബീഉൽ അവ്വൽ മാസം 12നാണ്​ വിവിധ രാജ്യങ്ങളിൽ പ്രവാചകന്‍റെ ജന്മദിനമായ നബിദിനം ആചരിക്കുന്നത്​. പൊതു മേഖലയിലെ ജീവനക്കാർക്ക്​ ശനിയാഴ്ച നിലവിൽ വാരാന്ത്യ അവധിയാണ്​.

യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച്​ ഡിസംബറിലാണ്​ അടുത്ത ഒഴിവുദിവസം യു.എ.ഇയിൽ വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf News
News Summary - mild un Nabi holiday in UAE on October 8
Next Story