ഐഡെക്സിലേക്ക് സൈനിക ഉപകരണങ്ങളും വാഹനങ്ങളും: പ്രതിരോധ എക്സിബിഷൻ നാളെ തുടങ്ങും
text_fieldsടി.എ. അബ്ദുൽ സമദ്
അബൂദബി: നാഷനൽ എക്സിബിഷൻ സെൻററിൽ ഞായറാഴ്ച ആരംഭിക്കുന്ന 15ാമത് അന്താരാഷ്ട്ര പ്രതിരോധ പ്രദർശനമായ ഐഡെക്സിൽ പ്രതിരോധ, സുരക്ഷ, സാങ്കേതിക വ്യവസായങ്ങളിലെ വിദഗ്ധ കമ്പനികൾ ഏറ്റവും നൂതനമായ സൈനിക ഉപകരണങ്ങളും വാഹനങ്ങളും പോർവിമാനങ്ങളും പ്രദർശിപ്പിക്കും. ലോക രാജ്യങ്ങളിലെ പ്രതിരോധ സാങ്കേതികവിദ്യകൾ നേരിൽ കണ്ടറിയാനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിർമാതാക്കൾ, വിദഗ്ധർ, എക്സിബിറ്റർമാർ എന്നിവരുമായി ചർച്ചചെയ്യാനും പ്രദർശനം അവസരമൊരുക്കും.
കവചിത വാഹനങ്ങൾ, വിദൂരമായി പൈലറ്റ് ചെയ്യാവുന്ന വാഹനങ്ങൾ, ആളില്ലാ ഡ്രോണുകൾ, വിവിധ മൊബൈൽ പരിശീലന സംവിധാനങ്ങൾ, ആയുധ സിമുലേറ്ററുകൾ, വിദൂര ആയുധ സ്റ്റേഷനുകൾ, പോർ വിമാനങ്ങൾ, വിവിധ ഉപയോഗങ്ങൾക്കുള്ള കോംബാറ്റ് വാഹനങ്ങൾ, ഉയർന്ന നിലവാരമുള്ള തോക്കുകൾ എന്നിവ ഉൾപ്പെടെ ഏറ്റവും പുതിയ പ്രതിരോധ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവ പ്രദർശിപ്പിക്കും. ആശയവിനിമയ ഉപകരണങ്ങൾ, റഡാറുകൾ, ബോംബുകൾ, പീരങ്കി, വെടിമരുന്ന്, രാത്രി കാഴ്ച നൽകുന്ന ഗോഗലുകൾ, സൈനിക വസ്ത്ര മാതൃകകൾ എന്നിവ പ്രദർശന നഗരിയിൽ സജ്ജമായിക്കഴിഞ്ഞു.
യു.എ.ഇയിലെ കവചിത വാഹനങ്ങളുടെ വിതരണക്കാരനായ അൽ ജുസൂർ കമ്പനി റേതയോൺ എമിറേറ്റ്സ്, റേതയോൺ ഇൻറലിജൻസ് ആൻഡ് സ്പേസ് എന്നിവയുമായുള്ള സഹകരണം പ്രഖ്യാപിച്ചു. കരയിലും കടലിലും സഞ്ചരിക്കാവുന്ന കവചിത വാഹനം എഡ്ജ് ഗ്രൂപ്പിെൻറ പവലിയനിൽ പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.