മില്ലത്ത് ട്രോഫി: അൽസബാ ചെർപ്പുളശ്ശേരി ചാമ്പ്യന്മാർ
text_fieldsദുബൈ: ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി ആഭിമുഖ്യത്തിൽ ദുബൈ ഇത്തിസാലാത്ത് ഫൈക്ക സ്റ്റേഡിയത്തിൽ നടന്ന മില്ലത്ത് ട്രോഫി ഇലവൻസ് ഫുട്ബാൾ ടൂർണമെന്റിൽ അൽസബാ എസ്സ ഗ്രൂപ് ചെർപ്പുളശ്ശേരി ചാമ്പ്യന്മാരായി. കലാശപ്പോരിൽ ജി.എഫ്.സി കോസ്റ്റ തിരുവനന്തപുരത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരിചയപ്പെടുത്തി. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അനീഷ് നീർവെലി അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി പ്രസിഡന്റും ലോക കേരള സഭാംഗവുമായ കുഞ്ഞാവുട്ടി കാദർ ഉദ്ഘാടനം ചെയ്തു. മുൻ യു.എ.ഇ ഫുട്ബാൾ താരവും യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ വൈസ് ചെയർമാനുമായ സാലം ഹസ്സൻ അൽ മഹരി, വത്തനുൽ ഇമാറാത്തി പ്രതിനിധി സലിം ഷാ, നോർക്ക റൂട്ട് ഡയറക്ടർ ഒ.വി. മുസ്തഫ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, മാത്തുക്കുട്ടി, ഇ.പി. ജോൺസൺ, മനാഫ് മാട്ടൂൽ, ജാബിർ, ഖാൻ പാറയിൽ, താഹിറാലി പൊറപ്പാട്, കെ.എം. കുഞ്ഞി, പി.എം. യൂനുസ്, മുഹമ്മദ് കൊത്തിക്കൽ, കാസിം ഉടുമ്പുന്തല, അഡ്വ. ഷറഫുദ്ദീൻ, അഷ്റഫ് തച്ചാരോത്ത്, ഹനീഫ് തുരുത്തി, മുസ്തു ഏരിയാൽ, പി.പി. ബഷീർ, ഷംസീർ തുടങ്ങിയവർ പങ്കെടുത്തു. ടൂർണമെന്റിലെ മികച്ച താരമായി നൗഫൽ തിരുവമ്പാടി, ഗോൾ കീപ്പറായി ഷമീർ, ഡിഫൻഡറായി മഷൂർ, ടോപ് സ്കോററായി ഷാഫി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പി.എം. ഫാറൂഖ് സ്വാഗതവും നബീൽ അഹ്മദ് നന്ദിയും പറഞ്ഞു. ചാമ്പ്യന്മാർക്കുള്ള ട്രോഫി സലാം തൃക്കരിപ്പൂർ കൈമാറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.