മന്ത്രി ദേവർകോവിൽ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsഅബൂദബി: വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിന് യു.എ.ഇയിലെത്തിയ കേരള തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ തുറമുഖങ്ങളുടെ പുരോഗതി ലക്ഷ്യംവെച്ച് യു.എ.ഇയിൽ കേരള മാരിടൈം ബോർഡ് സംഘടിപ്പിക്കുന്ന നിക്ഷേപസംഗമങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെ പിന്തുണ അംബാസഡർ വാഗ്ദാനം ചെയ്തു.
ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.പി. അൻവർ സാദത്ത്, ഐ.എം.സി.സി യു.എ.ഇ നാഷനൽ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞാവുട്ടി ഖാദർ, പി.എം. ഫാറൂഖ്, ഹനീഷ് റഹ്മാൻ എന്നിവർ മന്ത്രിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.