മയമില്ലാത്ത സാമ്പത്തിക പരിഷ്കരണം: മുൽയാനി ഇന്ത്രാവതിക്ക് മികച്ച മന്ത്രി പുരസ്കാരം
text_fieldsദുബൈ: മയമില്ലാത്ത സാമ്പത്തിക പരിഷ്കർത്താവ് എന്നറിയപ്പെടുന്ന ഇൻഡോനേഷ്യൻ ധനമന്ത്രി സ്രീ മുൽയാനി ഇന്ത്രാവതി ലോകത്തെ ഏറ്റവും മികച്ച മന്ത്രി. അഴിമതിയെ ചെറുക്കാനും ഭരണ നിർവഹണ സുതാര്യത ഉറപ്പാക്കാനും മുൽയാനി നടത്തിയ ശ്രമങ്ങളാണ് ലോക സർക്കാർ ഉച്ചകോടിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡിന് അർഹയാക്കിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽ നിന്ന് മുൽയാനി പുരസ്കാരം ഏറ്റുവാങ്ങി. ദാരിദ്ര നിർമാർജനം, ജീവിത നിലവാരം മെച്ചപ്പെടുത്തൽ, പൊതുകടം കുറക്കൽ, ഖജനാവിലെ പണം ഉപയോഗിച്ചുള്ള ഇടപാടുകൾ സുതാര്യമാക്കൽ എന്നിങ്ങനെ രാജ്യത്തിന് ഒേട്ടറെ നേട്ടങ്ങൾ സാധ്യമാക്കാൻ അവരുടെ പ്രവർത്തനങ്ങൾക്കായി എന്ന് ജൂറി വിലയിരുത്തി. 2016 മുതൽ ധനമന്ത്രിയായി പ്രവർത്തിക്കുന്ന അവർ ഫോബ്സ് മാഗസിൻ തയ്യാറാക്കിയ ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ 38ാം സ്ഥാനത്താണ്. ലോകബാങ്ക് ഗ്രൂപ്പിെൻറ എം.ഡിയായും പ്രവർത്തിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.