വ്യാജ റിക്രൂട്ട്മെൻറ് ഏജൻസി നടത്തിപ്പുകാരെ ജയിലിലടക്കാൻ നിർദേശം നൽകി –സുഷമാ സ്വരാജ്
text_fieldsഅബൂദബി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വ്യാജ റിക്രൂട്ട്മെൻറ് ഏജൻസി ഉടമകളെ പിടികൂടി ജയിലിൽ അടക്കാൻ മുഴുവൻ സംസ്ഥാന മുഖ്യമന്ത്രിമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അബൂദബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെൻററിൽ യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകളെ സന്ദർശകവിസയിൽ കൊണ്ടുവന്ന് ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ കൂടുതൽ നേട്ടങ്ങൾ വരാനിരിക്കുന്നതേ ഉള്ളു. മോദി അധികാരത്തിൽ വന്നാൽ അറബ് മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധം മോശമാകുമെന്ന ധാരണ തിരുത്താൻ സർക്കാറിന് കഴിഞ്ഞു. മോദി ആദ്യം സന്ദർശനം നടത്തിയ രാജ്യങ്ങളിലൊന്ന് യു.എ.ഇ ആയിരുന്നു. ഇൗ സർക്കാരിെൻറ കാലത്ത് മുമ്പെന്നത്തെക്കാളും വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാകുകയാണ് ചെയ്തത്. പരസ്പരം പോരടിക്കുന്ന രാജ്യങ്ങളുമായി ഇന്ത്യയ്ക്കു നല്ല ബന്ധമാണുള്ളത്. അമേരിക്കയും റഷ്യയും ഇസ്രായേലും പലസ്തീനുമൊക്കെയായി ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ട്. എല്ലാ രാജ്യങ്ങളുമായും സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്ന മൂലമന്ത്രം ഇന്ത്യക്കുണ്ടെന്നും അവർ പറഞ്ഞു. ആഭ്യന്തര യുദ്ധം നടക്കുന്ന യെമനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് അഞ്ചു ദിവസം വെടിനിർത്തൽ നടപ്പാക്കണമെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ ദിവസവും ഏതാനും മണിക്കൂർ വെടിനിർത്തി സൗദി സഹകരിച്ചു. ഇൗ സമയം ഇന്ത്യക്കാരെ മാത്രമല്ല പാക്കിസ്ഥാൻ ഉൾപെടെയുള്ള വിദേശികളെയും രക്ഷപ്പെടുത്താൻ ഇന്ത്യയ്ക്കു സാധിച്ചു. വിദേശകാര്യകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം സെക്രട്ടറി തിരുമൂർത്തി, ജോയൻറ് സെക്രട്ടറി (ഗൾഫ്) ഡോ. ടി.വി നരേന്ദ്രപ്രസാദ്, വിദേശകാര്യവിഭാഗം ജോയൻറ് സെക്രട്ടി അപൂർവ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, കോൺസൽ ജനറൽ വിപുൽ, എം.എ. യൂസഫലി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.