വിദേശകാര്യ സഹമന്ത്രി അജ്മാന് ഇന്ത്യന്‍ അസോസിയേഷന് സന്ദര്‍ശിച്ചു
text_fieldsഅജ്മാന്: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അജ്മാന് ഇന്ത്യന്‍ അസോസിയേഷന് സന്ദര്‍ശിച്ചു. ഓരോ പ്രവാസി ഇന്ത്യക്കാരനും രാജ്യത്തിെൻറ പ്രതിനിധികളാണെന്നും ഇന്ത്യയും യു.എ.ഇയും തമ്മില്‍ മികച്ച ബന്ധമാണ് നിലനില്‍ക്കുന്നതെന്നും 35 ലക്ഷത്തോളം ഇന്ത്യക്കാര്‍ അധിവസിക്കുന്ന ഈ രാജ്യത്ത് നമ്മോട് ഇവിടത്തെ ഭരണാധികാരികള്‍ കാണിക്കുന്ന പ്രത്യേക സ്നേഹത്തിന് ഏറെ നന്ദിയുണ്ടെന്നും വി. മുരളീധരന് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലുള്ള തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രവാസികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് പരമാവധി സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകത്ത് വന്‍ ശക്തിയായി മാറുകയാണെന്നും വിദേശങ്ങളില്‍നിന്ന് മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലേക്ക് കൂടുതല്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഇന്ത്യക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി യു.എ.ഇയിലെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയതായും ഇന്ത്യക്കാരുടെ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നിർമിച്ച കോവിഡ് വാക്സിന് നമുക്ക് മാത്രമുള്ളതല്ലെന്നും ലോകത്തെ വിവിധ രാജ്യങ്ങളിലേക്കും കയറ്റിയയക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അജ്മാന് ഇന്ത്യന്‍ അസോസിയേഷെൻറ മാതൃകപരമായ പ്രവര്‍ത്തനങ്ങളില്‍ ഏറെ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി രൂപ് സിദ്ധു സ്വാഗതം പറഞ്ഞു. പ്രസിഡൻറ് അബ്ദുല്‍ സലാഹ് അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.