Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ന്ത്രി വി....

മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​ഹ​ല്യ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​ഹ​ല്യ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

യു.​എ.​ഇ സു​വ​ർ​ണ ജൂ​ബി​ലി വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്​ 50 പേ​ർ​ക്ക് സൗ​ജ​ന്യ തി​മി​ര

ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​െൻറ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു

അ​ബൂ​ദ​ബി: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മു​സ​ഫ​യി​ലെ അ​ഹ​ല്യ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​കാ​ല​ത്ത് ആ​തു​ര ശു​ശ്രൂ​ഷ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ സേ​വ​ന​ങ്ങ​ളെ മ​ന്ത്രി പ്ര​കീ​ർ​ത്തി​ച്ചു. അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ൽ 30 വ​ർ​ഷ​മാ​യി സേ​വ​നം അ​നു​ഷ്‌​ഠി​ച്ച മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്​​ധ​ൻ ഡോ. ​മു​ര​ളീ​ധ​ര​ൻ, സ്പെ​ഷ​ലി​സ്​​റ്റ്​ പാ​ത്തോ​ള​ജി​സ്​​റ്റ്​ ഡോ. ​ശ​കു​ന്ത​ള വ്യാ​സ് എ​ന്നി​വ​രെ മ​ന്ത്രി ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

യു.​എ.​ഇ​യു​ടെ 50ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച്​ അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്​ 50 വ്യ​ക്തി​ക​ൾ​ക്ക് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​െൻറ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. അ​ഹ​ല്യ ആ​ശു​പ​ത്രി സി.​ഇ.​ഒ ഡോ. ​വി​നോ​ദ്‌ ത​മ്പി സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്​ സ്ഥാ​പ​ക​നും മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ​വി.​എ​സ്. ഗോ​പാ​ൽ മ​ന്ത്രി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. യോ​ഗ​ത്തി​ൽ അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്​ എ​ക്​​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്​​ട​ർ ഡോ. ​വി​ബു ബോ​സ്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ഡോ. ​അ​നി​ൽ​കു​മാ​ർ, ഡോ. ​ആ​ഷി​ഖ്, ഡോ. ​സം​ഗീ​ത എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V Muraleedharanhospital
News Summary - Minister V. Muraleedharan visited Ahilya Hospital
Next Story