റാസല്‍ഖൈമയിലെ വിവിധ സ്ഥാപനങ്ങൾ മന്ത്രി വി. മുരളീധരന് സന്ദർശിച്ചു
text_fieldsറാസല്‍ഖൈമ: അശോക് ലെയ്ലന്ഡ് ഉത്തരാഖണ്ഡ് പ്ലാന്റ് സന്ദര്‍ശനത്തിന് ആഫ്രിക്കന്‍ സംഘത്തെ ക്ഷണിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.
റാസല്‍ഖൈമയിലെ അശോക് ലെയ്ലന്ഡ് നിര്‍മാണശാല സന്ദര്‍ശിക്കുന്നതിനിടെ ആഫ്രിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരവുമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു ക്ഷണം.
ഇന്ത്യയിലെ പ്രശസ്ത വാഹനനിര്‍മാണ സ്ഥാപനമായ അശോക് ലെയ്ലന്ഡിന്റെ റാസല്‍ഖൈമയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച മന്ത്രി, തൊഴിലാളികളുടെ നൈപുണ്യവികസനത്തിന് ഫലപ്രദമായ പരിശീലനം നല്‍കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു.
ചര്‍ച്ചയില്‍ പ്രധാനമന്ത്രി സ്കില്‍ ഡെവലപ്മെന്റ് യോജനയെ പരിചയപ്പെടുത്തിയ മന്ത്രി തൊഴിലാളികള്‍ക്ക് നൈപുണ്യ വികസന യോജന നടപ്പാക്കുന്നതിനെക്കുറിച്ച അഭിപ്രായങ്ങളും പങ്കുവെച്ചു.
റാസല്‍ഖൈമയിലെ ഇന്ത്യന്‍ സംരംഭങ്ങളായ ഡാബര്‍ ഇന്റര്‍നാഷനല്‍, ഹീലിയോസ് കോസ്മെറ്റിക്സ് ആൻഡ് പെര്‍ഫ്യൂംസ് ലിമിറ്റഡ് തുടങ്ങിയ കേന്ദ്രങ്ങളും മന്ത്രി സന്ദര്‍ശിച്ചു.
റാക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്.സി), ഇന്ത്യന്‍ ബിസിനസ് ആൻഡ് പ്രഫഷനല്‍ കൗണ്‍സില്‍ അംഗങ്ങളുമായും മന്ത്രി സംവദിച്ചു.
സദസ്യരുടെ പരാതികളും ആവശ്യങ്ങളും ശ്രവിച്ച മന്ത്രി മറുപടി നല്‍കുകയും വേണ്ട നടപടികളെടുക്കുമെന്നും അറിയിച്ചു.
ഫെബ്രുവരി 13ന് അബൂദബി ശൈഖ് സായിദ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘അഹ്ലന് മോദി’ പരിപാടി സുഗമവും വിജയകരമാക്കുന്നതിനും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളെ മന്ത്രി ഓര്‍മിപ്പിച്ചു.
ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് കേന്ദ്രമന്ത്രിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.