സുഡാനിൽ ആയുധം നൽകിയെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
text_fieldsഅബൂദബി: സുഡാനിലെ സംഘർഷത്തിൽ കക്ഷികളായ സംഘത്തിന് യു.എ.ഇ ആയുധങ്ങൾ നൽകിയെന്ന ഒരു മാധ്യമസ്ഥാപനത്തിന്റെ വാർത്ത വസ്തുത വിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ഡയറക്ടർ അഫ്റ അൽ ഹാമിലി പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ നടക്കുന്ന സംഘർഷത്തിൽ ആരുടെയും ഭാഗത്ത് യു.എ.ഇ നിലയുറപ്പിക്കുന്നില്ല. ഏപ്രിലിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആയുധങ്ങളോ വെടിക്കോപ്പുകളോ സുഡാന് നൽകിയിട്ടില്ല.
സംഘർഷം ഇല്ലാതായി സുഡാന്റെ അഖണ്ഡത സംരക്ഷിക്കപ്പെടണമെന്നാണ് രാജ്യത്തിന്റെ നിലപാട് -അവർ കൂട്ടിച്ചേർത്തു. സംഘർഷം ആരംഭിച്ച ശേഷം വെടിനിർത്തലിനും സന്ധിസംഭാഷണത്തിനും വേണ്ടിയുള്ള നയതന്ത്ര ഇടപെടലുകളെ തുടർച്ചയായി യു.എ.ഇ പിന്തുണച്ചുവരുകയാണ്. തുടർന്നും സുഡാനിൽ സുരക്ഷയും സമാധാനവും കൈവരിക്കുന്നതിനുള്ള നടപടികളെ പിന്തുണക്കുമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.