Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ വിമാനത്താവളത്തിൽ...

ദുബൈ വിമാനത്താവളത്തിൽ ചെറിയ തീപിടുത്തം

text_fields
bookmark_border
ദുബൈ വിമാനത്താവളത്തിൽ ചെറിയ തീപിടുത്തം
cancel

ദുബൈ: ശനിയാഴ്ച രാത്രിയുണ്ടായ ചെറിയ തീപിടിത്തത്തെ തുടർന്ന്​ ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ ചെക്​ഇൻ നടപടികൾ താൽകാലികമായി മുടങ്ങി. രാത്രി 10.15ഓടെ എക്സ്​ അക്കൗണ്ട്​ വഴിയാണ്​ തീപിടുത്തം സംബന്ധിച്ച്​ അധികൃതർ വിവരം പുറത്തുവിട്ടത്​.

എന്നാൽ 40മിനുറ്റിന്​ ശേഷം ചെക്​ഇൻ പുനരാരംഭിച്ചതായും പ്രവർത്തനം സാധാരണ നിലയിലായതായും അധികൃതർ അറിയിച്ചു. തീപിടുത്തം അതിവേഗം എയർപോർട്​ അഗ്​നിശമന വിഭാഗം നിയന്ത്രണ വിധേയമാക്കുകയായിരുന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും സാഹചര്യം സാധാരണനിലയിലാക്കാൻ പങ്കാളികളുമായി ചേർന്ന്​ പ്രവർത്തിച്ചുവരുന്നതായും ആദ്യ അറിയിപ്പിൽ അധികൃതർ പറഞ്ഞു. എന്നാൽ, തീപിടിത്തത്തിന്റെ കാരണം വ്യക്​തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai airport
News Summary - minor Fire Dubai Airport
Next Story