സജീവിനും ജാസ്മിനും തുണയൊരുക്കി മിഷൻ വിങ്സ് ഓഫ് കംപാഷൻ
text_fieldsദുബൈ: ജോലിയില്ലാതെ വലഞ്ഞ രണ്ടു പേർക്കുകൂടി നാട്ടിലേക്ക് മടങ്ങാൻ തുണയൊരുക്കി ഗൾഫ് മാധ്യമം-മീഡിയവൺ മിഷൻ വിങ്സ് ഓഫ് കംപാഷൻ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സജീവ്, കൊല്ലം സ്വദേശിനി ജാസ്മിൻ എന്നിവരാണ് മിഷെൻറ സഹായത്തോടെ ചൊവ്വാഴ്ച നാട്ടിലേക്ക് തിരിച്ചത്. പാസ്പോർട്ട് നഷ്ടപ്പെട്ട ഇരുവർക്കും പ്രവാസി ഇന്ത്യ പ്രവർത്തകർ ഇടപെട്ടാണ് രേഖകൾ ശരിയാക്കിക്കൊടുത്തത്.
ഒരുവർഷം മുമ്പ് വിസിറ്റിങ് വിസയിൽ ദുബൈയിലെത്തിയതാണ് സജീവ്. ഗൾഫിൽ വാച്ച്മാനായി ജോലി ചെയ്തതിെൻറ അനുഭവത്തിലാണ് മറ്റൊരു ജോലി തേടി അദ്ദേഹം വീണ്ടും വിമാനം കയറിയത്. നാട്ടിലെ കടങ്ങൾ തീർക്കുകയായിരുന്നു മുഖ്യലക്ഷ്യം. ആദ്യ മാസങ്ങളിൽ കിസൈസിലെ ഫുഡ് പാക്കിങ് സ്ഥാപനത്തിൽ ജോലി ലഭിച്ചു. എന്നാൽ, കോവിഡ് വന്നതോടെ സ്ഥാപനം അടച്ചുപൂട്ടി. അഞ്ചു മാസമായി ജോലിയില്ലാത്ത അവസ്ഥയിലായിരുന്നു. യു.എ.ഇ സർക്കാർ നീട്ടിനൽകിയ വിസ കാലാവധി കഴിഞ്ഞ 11ന് അവസാനിക്കുമെന്ന് അറിയാമായിരുന്നെങ്കിലും ടിക്കറ്റിന് പണമില്ലാത്തതിനാൽ മടക്കയാത്ര മുടങ്ങുകയായിരുന്നു. ഒരു മാസംകൂടി വിസ കാലാവധി നീട്ടിനൽകിയ യു.എ.ഇയുടെ നടപടി സജീവിനെ പോലുള്ള ആയിരങ്ങൾക്കാണ് തുണയായത്. സുഹൃത്തിെൻറ കാരുണ്യത്താൽ കിട്ടിയ ചെറിയ സ്ഥലത്തായിരുന്നു താമസം. നാട്ടിൽ പോകാൻ പണമുണ്ടാക്കുന്നതിന് തൽക്കാലം ടൈൽസ് ജോലിക്ക് പോയി. ഒടുവിൽ, സാമൂഹിക പ്രവർത്തകരുടെ നിർദേശപ്രകാരം 'മിഷൻ വിങ്സ് ഓഫ് കംപാഷൻ' ടീമുമായി ബന്ധപ്പെടുകയായിരുന്നു.
സമാനമായ ദുരിതങ്ങൾക്കൊടുവിലാണ് കൊല്ലം സ്വദേശിനി ജാസ്മിനും നാട്ടിലേക്ക് തിരിച്ചത്. ജോലി അന്വേഷിച്ച് ദുബൈയിൽ എത്തിയ ജാസ്മിെൻറ പാസ്പോർട്ടും നഷ്ടമായി. വിസ പിഴ ഉണ്ടായിരുന്നെങ്കിലും യു.എ.ഇ ഇളവ് നൽകിയത് ആശ്വാസമായി. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ദുബൈ വിമാനത്താവളം ടെർമിനൽ 2ൽനിന്ന് ൈഫ്ല ദുബൈ വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.