മിഷൻ വിങ്സ് ഓഫ് കംപാഷൻ: പ്രതീക്ഷയറ്റവർ ഇന്ന് നാട്ടിലേക്ക്
text_fieldsദുബൈ: നാടണയാൻ കൊതിച്ച പ്രവാസികൾക്കായി ആശ്വാസത്തിെൻറ ചിറകുവിരിച്ച 'ഗൾഫ് മാധ്യമം-മീഡിയവൺ'മിഷൻ വിങ്സ് ഓഫ് കംപാഷെൻറ തുണയിൽ ഒരു സംഘം കൂടി ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കും. മഹാമാരിയുടെ നാളിലും നാടണയാതെ പ്രതീക്ഷയോടെ യു.എ.ഇയിൽ പിടിച്ചുനിന്ന പ്രവാസികളാണ് ഈ സംഘത്തിൽ ഏറെയും. ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്ന് ൈഫ്ല ദുബൈയുടെ രണ്ട് വിമാനങ്ങളിലാണ് ഇവരെ സൗജന്യമായി നാട്ടിലെത്തിക്കുന്നത്. രാവിലെ ഒമ്പതിന് കണ്ണൂർ വിമാനവും ഉച്ചക്ക് 12.30ന് കൊച്ചി വിമാനവും ഇവരുമായി പറക്കും. ആദ്യ വിമാനം ഉച്ചക്ക് 2.30ന് കണ്ണൂരിലും രണ്ടാമത്തെ വിമാനം വൈകുേന്നരം 6.10ന് നെടുമ്പാശ്ശേരിയിലും പറന്നിറങ്ങും. ഇതുവരെ യു.എ.ഇയിൽനിന്ന് 300ഓളം പേരെ നാട്ടിലെത്തിച്ച മിഷെൻറ രണ്ടാംഘട്ടത്തിലെ വിമാനങ്ങളാണ് ഇപ്പോൾ സർവിസ് നടത്തുന്നത്.
വിസ കാലാവധി കഴിഞ്ഞവർക്ക് യു.എ.ഇയിൽ തങ്ങാനുള്ള അനുമതി ഒരാഴ്ച കൂടി മാത്രമാണ്. ഇതിനുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കുകയോ വിസ പുതുക്കുകയോ ചെയ്യണം. ഈ അവസ്ഥയിൽ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങിയവർക്കാണ് മിഷൻ കൈത്താങ്ങാകുന്നത്. യു.എ.ഇ നൽകിയ പൊതുമാപ്പിെൻറ കാലാവധിയും ആഗസ്റ്റ് 17ന് അവസാനിക്കുകയാണ്. വൻതുക പിഴ അടക്കേണ്ടവർ പോലും ഇപ്പോഴും രാജ്യത്ത് തുടരുന്നുണ്ട്. 17നകം രാജ്യംവിട്ടില്ലെങ്കിൽ പഴയ പിഴ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ അടക്കേണ്ടവർ പോലുമുണ്ട്. ടിക്കറ്റിനുപോലും പണമില്ലാതെ വലയുന്ന ഇത്തരം മനുഷ്യരുടെ വേദനകൾ ഏറ്റെടുത്താണ് മിഷൻ വിമാനം വീണ്ടും പറക്കുന്നത്. ഒരു മാസത്തെ സന്ദർശക വിസയിലെത്തിയ ശേഷം ലോക്ഡൗണിൽ കുടുങ്ങി മടക്കയാത്ര മുടങ്ങിയ കുടുംബാംഗങ്ങളും കുഞ്ഞുങ്ങളും ഈ വിമാനത്തിൽ യാത്രതിരിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിെൻറ ആദ്യപടിയായി 25ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു. മാധ്യമം-മീഡിയവൺ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത നൂറുകണക്കിന് പ്രവാസികളിൽനിന്ന് തികച്ചും അർഹരായവരെ തെരഞ്ഞെടുത്താണ് യാത്രയൊരുക്കുന്നത്. വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്ന് ആയിരത്തോളം പേർ ഇതിനകം മിഷൻ വിമാനത്തിൽ നാട്ടിെലത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.