എം.കെ. സ്റ്റാലിൻ ദുബൈയിൽ; മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വിദേശയാത്ര
text_fieldsദുബൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുബൈയിലെത്തി. മുഖ്യമന്ത്രിയായ ശേഷം സ്റ്റാലിന്റെ ആദ്യ വിദേശയാത്രയാണിത്. ദുബൈ വിമാനത്താവളത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരിയുടെ നേതൃത്വത്തിൽ സ്റ്റാലിനെ സ്വീകരിച്ചു.
സാധാരണ തൂവെള്ള ഷർട്ടും മുണ്ടും ധരിക്കാറുള്ള സ്റ്റാലിൻ പാന്റ്സും ചുവന്ന ടീ ഷർട്ടും കോട്ടുമിട്ടാണ് ദുബൈയിലെത്തിയത്. സ്റ്റാലിന്റെ സ്റ്റൈലൻ വേഷം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. വ്യാഴാഴ്ച രാത്രി പ്രത്യേക വിമാനത്തിലാണ് ദുബൈയിൽ ഇറങ്ങിയത്. വെള്ളിയാഴ്ച രാവിലെ 'ദുബൈ എക്സ്പോ'യിലെ ഇന്ത്യൻ പവിലിയനിൽ തമിഴ്നാടിന്റെ പ്രദർശനം സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് സർക്കാർ ആഭിമുഖ്യത്തിൽ ടെക്സ്റ്റൈൽ, കൃഷി, വ്യവസായം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രദർശനമാണ് നടത്തുന്നത്.
ഇതിനായി തമിഴ്നാട് സർക്കാർ അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. ആഗോള നിക്ഷേപകരെ തമിഴ്നാട്ടിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യം. ഷാർജയിലെ സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിലും പങ്കെടുക്കും. അബൂദബിയിലെത്തി യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന വ്യവസായ മന്ത്രി തങ്കം തെന്നരസുവും വകുപ്പ് സെക്രട്ടറിമാരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. 28ന് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.