ദൈവബോധം നിര്‍ഭയത്വം നല്‍കുന്നു –എം.എം. അക്ബര്‍
text_fieldsദുബൈ: പരീക്ഷണങ്ങളേയും പ്രയാസങ്ങളേയും അതിജീവിക്കാന്‍ വിശ്വാസിക്ക് കരുത്ത് നല്‍കുന്നത് നിഷ്കളങ്കമായ ദൈവവിശ്വാസമാണെന്നും അത് മനുഷ്യര്‍ക്ക് നിര്‍ഭയത്വവും സമാധാനവും പ്രദാനം ചെയ്യുമെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ പ്രസ്താവിച്ചു. ദുബൈ അന്തരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെൻററിെൻറ സഹകരണത്തോടെ ദുബൈ അല്‍വസല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ‘ഭയപ്പെടേണ്ട , നാഥൻ കൂടെയുണ്ട്’ എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികള്‍ ആത്യന്തികമായി സത്യവിശ്വാസികള്‍ക്ക് അനുഗ്രഹമായിട്ടാണ് ഭവിക്കുക എന്ന് വിവിധ പ്രവാചകവചനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം വിവരിച്ചു.
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ദുബൈ ഹോളി ഖുർആൻ വേദിയിൽ മലയാള പ്രഭാഷണത്തിന് തുടക്കം കുറിച്ച എം.എം അക്ബർ അതിെൻറ 22ാം സെഷനിലും മലയാളികളെ അഭിസംബോധന ചെയ്തത് മറ്റൊരു ചരിത്രമായി. മതം മനുഷ്യന് പോസിറ്റീവ് ചിന്തയും ആത്മവിശ്വാസവും പ്രദാനം ചെയ്യുമ്പോള്‍ ഭൗതികവാദത്തിന് പ്രശ്നപരിഹാരങ്ങള്‍ നല്‍കാനില്ലെന്നും അത് നെഗറ്റീവ് ചിന്ത വളര്‍ത്തുന്നുവെന്നും ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. നിരവധി ഭൗതികവാദികള്‍ ആത്മഹത്യയില്‍ അഭയം തേടിയതും പല വികസിത രാജ്യങ്ങളിലും ആത്മഹത്യാനിരക്ക് വര്‍ദ്ധിക്കുന്നതും ഉദാഹരണസഹിതം അദ്ദേഹം വിവരിച്ചു.
ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധി ഹിഷാം അൽമുത്വവ്വ പ്രഭാഷണപരിപാടി ഉദ്ഘാടനം ചെയ്തു. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡൻറ് എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ വി.കെ. സകരിയ്യ ചോദ്യോത്തര പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി പി.എ. ഹുസൈന്‍ ഫുജൈറ, ഹുസൈൻ കക്കാട്, അബ്ദുറഹിമാന്‍ ചീക്കുന്ന് എന്നിവർ പ്രസംഗിച്ചു. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് പ്രഭാഷണം ശ്രവിക്കാൻ എത്തിച്ചേര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.