റാസല്‍ഖൈമയില്‍ മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെൻറര്‍ തുറന്നു
text_fieldsറാസല്‍ഖൈമ: നൂതന സാങ്കേതിക സംവിധാനങ്ങളോടെ റാസല്‍ഖൈമയില്‍ സജ്ജീകരിച്ച മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെൻററിെൻറ ഉദ്ഘാടനം റാക് പൊലീസ് മേധാവിയും ദുരന്ത നിവാരണ സേന തലവനുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി നിര്‍വഹിച്ചു. മികച്ച സുരക്ഷാ സേവനങ്ങള്‍ നല്‍കുകയാണ് കേന്ദ്രത്തിെൻറ ലക്ഷ്യമെന്ന് അലി അബ്ദുല്ല പറഞ്ഞു. ആശയ വിനിമയം, നിരീക്ഷണം, നിയന്ത്രണം, വിദൂര നിയന്ത്രണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മൊബൈല്‍ സെൻറര്‍. പ്രാദേശിക തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍, പ്രതിസന്ധികള്‍, ദുരന്തങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും ദ്രുത പ്രതികരണത്തിനും കാര്യക്ഷമവും ഫലപ്രദവുമായ സേവനങ്ങള്‍ നല്‍കുന്നതിനും കേന്ദ്രം സഹായിക്കുമെന്നും അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിെൻറ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കനുസൃതമായാണ് കേന്ദ്രത്തിലെ സജ്ജീകരണങ്ങളെന്ന് റാക് പൊലീസ് ഉപമേധാവി അബ്ദുല്ല ഖമീസ് അല്‍ ഹദീദി പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതിക വിദ്യക്കും സ്മാര്‍ട്ട് സിസ്റ്റങ്ങള്‍ക്കും പുറമേ 19 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മീറ്റിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട്.നവീന ആശയ വിനിമയ സങ്കേതങ്ങളാണ് റാസല്‍ഖൈമയിലെ ആദ്യ ക്രൈസിസ് മൊബൈല്‍ കേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നതെന്ന് സ്പെഷല്‍ ടാസ്ക്സ് വകുപ്പ് ഡയറക്ടറും മൊബൈല്‍ ഫീല്‍ഡ് സെൻറര്‍ എക്യൂപ്മെൻറ് ടീം തലവനുമായ കേണല്‍ യൂസുഫ് സാലിം ബിന്‍ യാഖൂബ് പറഞ്ഞു. ഇതില്‍ പലതും യു.എ.ഇയില്‍ ആദ്യമായി ഉപയോഗിക്കുന്നത് ഇവിടെയാണെന്നതും പ്രത്യേകതയാണ്.
മികച്ച പരിശീലനം നേടിയവരാണ് ഫീല്‍ഡ് സെൻററില്‍ സേവന നിരതരാവുക. രാജ്യത്തിെൻറ വികസന വേഗം സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനും കേന്ദ്രം സഹായിക്കും. റാക് പൊലീസ് ആസ്ഥാനത്തെ പ്രധാന ഓപറേഷന്‍ റൂമുമായി മൊബൈല്‍ ക്രൈസിസ് സെൻററിന് മുഴുസമയം ആശയ വിനിമയം സാധ്യമാകും. വിവിധ മന്ത്രാലയങ്ങള്‍, സ്ഥാപനങ്ങള്‍, മാനേജ്മെൻറ് തുടങ്ങിയവയുമായി തുടര്‍ച്ചയായ ആശയ വിനിമയത്തിലൂടെയാകും സെൻററിെൻറ പ്രവര്‍ത്തനമെന്നും യൂസുഫ് സലിം വ്യക്തമാക്കി.
പബ്ലിക് സര്‍വിസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ അഹമ്മദ് അല്‍ ഹമ്മാദി, മുനിസിപ്പാലിറ്റി വകുപ്പ് ഡയറക്ടര്‍ മുന്‍തിര്‍ ഷുക്കര്‍ അല്‍സാബി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റര്‍ സെൻറര്‍ ഡയറക്ടര്‍ ഫലാഹ് മുഹമ്മദ് അല്‍ ഹര്‍ഷ്, പരിസ്ഥിതി വികസന വകുപ്പ് എക്സി. ഡയറക്ടര്‍ ഡോ. സെയ്ഫ് മുഹമ്മദ് അല്‍ ഗൈസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.