മൊബൈൽ ഫോൺ വഴി തട്ടിപ്പ്: 25 പേർ പിടിയിൽ
text_fieldsഷാർജ: യു.എ.ഇയിലെ വിവിധ എമിറേറ്റുകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ വഴി തട്ടിപ്പ് നടത്തി വന്ന മൂന്ന് ഗ്രൂപ്പിലെ 25 ദക്ഷിണേഷ്യൻ സ്വദേശികളെ പിടികൂടി. ഷാർജ, അജ്മാൻ എമിറേറ്റുകള ിൽ വെച്ചാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് സേവനങ്ങൾക്കായി രേഖകൾ ആവശ്യപ്പെട്ടും വൻ തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്നും കാണിച്ചാണ് സംഘങ്ങൾ ജനങ്ങളെ കെണിയിൽ വീഴ്ത്തിയിരുന്നത്. ഇവരെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇവർക്കായി മറുകെണി പണിയുകയായിരുന്നു. 14 പേരെ ഷാർജയിൽ നിന്നും 11 പേർ അജ്മാനിൽവെച്ചുമാണ് പിടിയിലായതെന്ന് ഓപ്പറേഷന് നേതൃത്വം നൽകിയ അബൂദബി ക്രിമിനൽ പൊലീസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇമ്രാൻ അൽ മസ്റൂഇ പറഞ്ഞു.
ശക്തമായ പിന്തുണ നൽകിയ ഇരുഎമിറേറ്റുകളിലെയും പൊലീസ് വിഭാഗത്തെ മസ്റൂഇ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും പണമിടപാടുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ഇത്തരം തട്ടിപ്പ് സംഘങ്ങൾക്ക് നൽകരുതെന്നും ഇടപാടുകൾ നടത്തുന്ന ബാങ്കുമായി മാത്രമെ അത്തരം കാര്യങ്ങൾ നടത്താൻ പാടുള്ളുവെന്നും അദ്ദേഹം പ്രത്യേകം ഓർമിപ്പിച്ചു. 8002626 എന്ന ടോൾ ഫ്രീ നമ്പറിലോ, 2828 എന്ന നമ്പറിൽ എസ്.എം.എസ് ആയോ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യണമെന്ന് മസ്റൂഇ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.