ഭാവി സഞ്ചാരം അടയാളപ്പെടുത്താൻ 'മൊബിലിറ്റി' പവിലിയൻ
text_fieldsദുബൈ: എക്സ്പോ 2020 ദുബൈയുടെ മൂന്ന് ഉപ തീമുകളിൽ ഒന്നാണ് 'മൊബിലിറ്റി'. മനുഷ്യെൻറ സഞ്ചാരപദങ്ങളെ ഓർത്തെടുക്കുകയും ഭാവിയെ അടയാളപ്പെടുത്തുകയും ചെയ്യുന്ന നിരവധി പ്രദർശനങ്ങളാൽ സമ്പന്നമായിരിക്കും മൊബിലിറ്റി പവിലിയൻ.
അറബിക് അക്ഷരമാലയിലെ ആദ്യക്ഷരമായ 'അലിഫ്' എന്ന് പേരിട്ട കേന്ദ്ര പവിലിയനിൽ ഗതാഗത മേഖലയിലെ നേട്ടങ്ങളും പുതുകാല സാങ്കേതികവിദ്യയിലെ പ്രകൃതിസൗഹൃദ ഗതാഗതസൗകര്യങ്ങളും പരിചയപ്പെടുത്തും. ജനങ്ങളുടെയും ചരക്ക് സേവനങ്ങളുടെയും തടസ്സമില്ലാത്ത ഒഴുക്കിന് സഹായിക്കുന്ന, കൂടുതൽ 'കണക്ടഡ്' ആയ ഭാവിലോകത്തെ സൃഷ്ടിക്കാനുള്ള ആലോചനകളാണ് ഇതിനു പ്രേരകം. കാർബൺരഹിത വാഹനങ്ങൾ, ഇലക്ട്രിക് ആൻഡ് ഹൈപർലൂപ് പ്രതിവിധികൾ, ലൈറ്റ് ബൈക്സ് എന്നിങ്ങനെ വൈവിധ്യമുള്ള പുത്തൻ കണ്ടുപിടിത്തങ്ങൾ ഇവിടെ കാണാനാകും.
ഫ്രാൻസ്, ഫിൻലൻഡ്, ആസ്ട്രേലിയ, മലേഷ്യ, യു.എസ്, സ്പെയിൻ എന്നീ രാജ്യങ്ങളാണ് ഗതാഗത മേഖലയിലെ പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക. ഒരേസമയം 160 പേരെ വഹിക്കാൻ കഴിയുന്ന ലിഫ്റ്റ് അടക്കമുള്ള പ്രദർശനത്തിനെത്തുന്നുണ്ട്. ഓട്ടോണമസ് വാഹനങ്ങൾ, റോേബാട്ടുകൾ എന്നിങ്ങനെ ഗതാഗഗത മേഖലയിൽ ഭാവിയിൽ വികസിക്കുന്ന സംവിധാനങ്ങളും കാഴ്ചക്കാരെ കാത്തിരിക്കുന്നുണ്ട്.
സ്പാനിഷ് പവിലിയനിൽ അതിവേഗയാത്രക്ക് ഭാവിയിൽ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന ഹൈപർലൂപ് കാരേജുകളെ പരിചയപ്പെടുത്തും. ഫ്രഞ്ച് കമ്പനിയായ ഫ്ലൈയിങ് വെയിൽസ് 60 മെട്രിക് ടൺ വരെ കാർഗോ കൊണ്ടുപോകാൻ കഴിയുന്ന സംവിധാനത്തെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കും.
ചരക്കുകടത്തിൽ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്ന സംവിധാനമാണിത്. അമേരിക്കൻ പവിലിയനിൽ സ്പേസ് എക്സ് റോക്കറ്റുകളെ പരിചയപ്പെടുത്തും. 43 മീറ്റർ നീളമുള്ള ഇതു ബഹിരാകാശ ദൗത്യരംഗത്ത് ഭാവിയിലേക്ക് മുതൽക്കൂട്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ആസ്ട്രേലിയൻ പവിലിയനിലും ബഹിരാകാശ രംഗത്തെ സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ തയാറായാണ് ഒരുക്കം പൂർത്തിയാകുന്നത്.
ദുബൈ നഗരത്തെ സംബന്ധിച്ച് എക്സ്പോ അവസാനിക്കുേമ്പാൾ പൈതൃകമായി അവസാനിക്കുന്നത് തീർച്ചയായും പുതിയ ഗതാഗത സംവിധാനങ്ങളായിരിക്കും. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ സജീവമാകും, ഡ്രൈവർരഹിത വാഹനങ്ങളുടെ സംവിധാനം കൂടുതൽ വിപുലമാകും, 'ഷെയർ' വാഹനങ്ങളുടെ എണ്ണത്തിൽ വളർച്ച രേഖപ്പെടുത്തും എന്നിങ്ങനെ ദുബൈയുടെ ഗതാഗത മുഖച്ഛായ മാറുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.