എയർ അറേബ്യയിൽ ഒറ്റക്ക് പറന്ന് മുഹമ്മദലി
text_fieldsദുബൈ: യാത്രാവിലക്കിെൻറ കാലത്ത് എയർ അറേബ്യയിൽ ഒറ്റക്കു യാത്രചെയ്ത് മലയാളി വ്യവസായി. തിരൂർ അല്ലൂർ സ്വദേശി മുഹമ്മദലി തയ്യിലാണ് കൊച്ചിയിൽ നിന്ന് ഷാർജയിൽ എത്തിയത്. എ.എ.കെ ഗ്രൂപ് ഓഫ് കമ്പനീസിെൻറ സി.ഇ.ഒയായ മുഹമ്മദലി പാർട്ണർ വിസയുടെ ആനുകൂല്യം ഉപയോഗിച്ചാണ് യാത്ര ചെയ്തത്. 8000 ദിർഹമാണ് ചെലവുവന്നത്.
ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗോൾഡൻ വിസ, സിൽവർ വിസ, ഇൻവസ്റ്റർ വിസ, പാർട്ണർ വിസ തുടങ്ങിയവയുള്ളവർക്ക് നിയന്ത്രണങ്ങളോടെ യാത്രചെയ്യാൻ യു.എ.ഇ അനുമതി നൽകിയിട്ടുണ്ട്. ഇതുപയോഗിച്ചായിരുന്നു മുഹമ്മദലിയുടെ യാത്ര. ഒറ്റക്കായിരുന്നതിനാൽ എയർപോർട്ടിലും വിമാനത്തിനുള്ളിലുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന് മുഹമ്മദലി പറഞ്ഞു.
മേയ് ഒമ്പതിനാണ് നാട്ടിലേക്കു പോയത്. 31 വർഷത്തെ പ്രവാസജീവിതത്തിനിടയിൽ പലതവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ലഗേജിന് നിയന്ത്രണമുണ്ടായിരുന്നില്ല. ഒമ്പതു ദിവസത്തെ ക്വാറൻറീൻ പൂർത്തീകരിച്ച് പുറത്തിറങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.