മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം സോളാർ പാർക്ക്: 3.2 ലക്ഷം വീടുകളിലേക്ക് ഉൗർജമെത്തിക്കും
text_fieldsദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) നിർമിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം സോളാർ പാർക്കിെൻറ നാലാംഘട്ട പദ്ധതി ഉടൻ തുടങ്ങും. ലോകത്തിലെ വലിയ ഉൗർജ സംഭരണ പദ്ധതിയുടെ നാലാംഘട്ടത്തിെൻറ ശേഷി 950 മെഗാവാട്ടാണ്. ലോകത്തിലെ വലിയ സോളാർ പവർ ടവറും ഈ പദ്ധതിയുടെ ഭാഗമാണ്. നാലാംഘട്ട പദ്ധതി വഴി 3,20,000 വീടുകൾക്ക് ഉൗർജം പ്രദാനം ചെയ്യുമെന്നും പ്രതിവർഷം 1.6 ദശലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറക്കുമെന്നും ദീവ പ്രസ്താവനയിൽ പറഞ്ഞു. 264 മീറ്ററാണ് ഉയരം. 2030ഓടെ 5000 മെഗാവാട്ട് സൗരോർജമാണ് മുഹമ്മദ് ബിൻ റാശിദ് സോളാർ പാർക്കിൽനിന്ന് ലക്ഷ്യമിടുന്നത്. മൊത്തം 50 ശതകോടി ദിർഹം ചെലവാണ് സോളാർ പാർക്കിെൻറ നിർമാണം പൂർത്തിയാക്കാൻ പ്രതീക്ഷിക്കുന്നത്.
കേന്ദ്രീകൃത സോളാർ പവർ (സി.എസ്.പി), സൗരോർജം എന്നിവ സംയോജിപ്പിച്ചുള്ള ലോകത്തിലെ വലിയ നിക്ഷേപ പദ്ധതിയാണ് നാലാംഘട്ടം. സ്വതന്ത്ര പവർ പ്രൊഡ്യൂസർ (ഐ.പി.പി) മാതൃകയിൽ 15.78 ബില്യൺ ദിർഹം നിക്ഷേപിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
ഒരു പാരബോളിക് ബേസിൻ കോംപ്ലക്സിൽനിന്ന് 600 മെഗാവാട്ട് (200 മെഗാവാട്ട് വീതം മൂന്ന് യൂനിറ്റ്), സൗരോർജ ടവറിൽനിന്ന് 100 മെഗാവാട്ട്, ഫോട്ടോ വോൾട്ടെയ്ക്ക് സോളാർ പാനലുകളിൽനിന്ന് 250 മെഗാവാട്ട് എന്നിങ്ങനെ ഉൗർജം ഉൽപാദിപ്പിക്കാൻ മൂന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ദീവയുടെയും എ.സി.ഡബ്ല്യു.എ പവറിെൻറയും നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം നൂർ എനർജി ഒന്ന് എന്ന പ്രോജക്ട് കമ്പനി രൂപവത്കരിച്ചാണ് പ്ലാൻറ് രൂപകൽപ്പനയും നിർമാണവും പ്രവർത്തനവും പുരോഗമിക്കുന്നത്.
മൊത്തം 44 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പദ്ധതി ഇതിനകം നിരവധി ലോക റെക്കോർഡുകളും ഭേദിച്ചുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളാർ പാർക്കാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്. 2030ഓടെ മൊത്തം 5,000 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതിയിൽ 50 ബില്യൺ ദിർഹമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഫോട്ടോവോൾട്ടെയ്ക്ക് സോളാർ പാനലുകൾ ഉപയോഗിക്കുന്ന സോളാർ പാർക്കിലെ മൊത്തം പ്രവർത്തന പദ്ധതികളുടെ ശേഷി 1,013 മെഗാവാട്ടാണ്. സോളാർ പാനലുകളും കോൺസെൻട്രേറ്റഡ് സോളാർ പവറും (സി.എസ്.പി) ഉപയോഗിച്ച് 1,850 മെഗാവാട്ട് അധിക ശേഷിയാണ് ദീവ ഉൽപാദിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.