മുഹമ്മദ് ബിൻ റാശിദ് അറബ് ലാംഗ്വേജ് അവാർഡ്; 15വരെ എൻട്രികൾ അയക്കാം
text_fieldsദുബൈ: മുഹമ്മദ് ബിൻ റാശിദ് അറബിക് ലാംഗ്വേജ് അവാർഡിന്റെ ഏഴാമത് എഡിഷനിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഈ മാസം 15വരെ arabicaward.ae വഴി ഓൺലൈനായി അപേക്ഷ സ്വീകരിക്കും. വ്യക്തികൾ, സ്ഥാപനങ്ങൾ, ഗ്രൂപ്പുകൾ എന്നിവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസത്തിന്റെ സ്തംഭങ്ങൾ, മാധ്യമം, അറബിഭാഷാ പ്രചാരണം, സാങ്കേതികവിദ്യ, അറബ് ഭാഷാ പൈതൃകത്തിന്റെ സംരക്ഷണവും വ്യാപനവും തുടങ്ങിയ വിഭാഗങ്ങളിലായാണ് അവാർഡ് സമ്മാനിക്കുന്നത്.
ഓരോ വിഭാഗത്തിലും രണ്ട് ലക്ഷം ദിർഹം അടങ്ങുന്നതാണ് അവാർഡ്. ഇങ്ങനെ ആകെ 2.8 ദശലക്ഷം ദിർഹമാണ് അവാർഡിനായി അനുവദിച്ചിരിക്കുന്നത്. അറബിഭാഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ പേരിൽ പ്രത്യേക അവാർഡുകൾ വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.