![കേരളത്തിലെ വിമാന-മഴക്കെടുതി ദുരന്തങ്ങളിൽ അനുശോചനമറിയിച്ച് ശൈഖ് മുഹമ്മദ് കേരളത്തിലെ വിമാന-മഴക്കെടുതി ദുരന്തങ്ങളിൽ അനുശോചനമറിയിച്ച് ശൈഖ് മുഹമ്മദ്](https://www.madhyamam.com/h-upload/2020/08/08/652469-uae.webp)
കേരളത്തിലെ വിമാന-മഴക്കെടുതി ദുരന്തങ്ങളിൽ അനുശോചനമറിയിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: കരിപ്പൂർ വിമാന ദുരന്തത്തിലും വെള്ളപ്പൊക്ക കെടുതിയിലും അനുശോചനമറിയിച്ച് യു.എ.ഇ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനാണ് അനുശോചനം അറിയിച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം സന്ദേശമയച്ചു. ഇന്ത്യൻ ജനതക്ക് രാജ്യത്തിെൻറ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തിയ ശൈഖ് മുഹമ്മദ് ഈ ദുരിത കാലത്ത് ഞങ്ങളുടെ പ്രാർഥനകൾ എപ്പോഴുമുണ്ടാകുമെന്നും അറിയിച്ചു.
ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര പങ്കാളികളായ യു.എ.ഇ മുൻവർഷങ്ങളിൽ കേരളം പ്രളയക്കെടുതി നേരിട്ട വേളകളിലും ഐക്യദാർഢ്യവും സഹായവുമായി മുന്നോട്ടു വന്നിരുന്നു.
അറബിക്കും ഇംഗ്ലീഷിനും പുറമെ ഇന്ത്യൻ ഭാഷകളിലും അനുശോചന സന്ദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.