നിക്ഷേപക കാര്യ മന്ത്രിയായി മുഹമ്മദ് ഹസൻ അൽ സുവൈദി അധികാരമേറ്റു
text_fieldsഅബൂദബി: രാജ്യത്തിന്റെ നിക്ഷേപ നയം രൂപപ്പെടുത്തുന്നതിനും മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി രൂപവത്കരിച്ച പ്രത്യേക നിക്ഷേപക മന്ത്രാലയത്തിന്റെ മന്ത്രിയായി മുഹമ്മദ് ഹസൻ അൽ സുവൈദി അധികാരമേറ്റു. അബൂദബിയിലെ ഖസർ അൽ ഷാതിയിൽ നടന്ന പ്രൗഢമായ സ്ഥാനാരോഹണ ചടങ്ങിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, മറ്റ് മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്തിന്റെ സമഗ്ര വികസന തന്ത്രമെന്ന നിലയിൽ നിക്ഷേപ മേഖല വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രിയെന്ന നിലയിൽ ഈ രംഗത്ത് പുതിയ ദൗത്യം നിർവഹിക്കാൻ മുഹമ്മദ് ഹസൻ അൽ സുവൈദിക്ക് എല്ലാ വിജയാശംസകളും നേരുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തെ നിക്ഷേപ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് ശക്തമായ അടിത്തറപാകുകയെന്നതാണ് പുതിയ മന്ത്രാലയം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.