മോഹനൻ ഭക്ഷണം വിളമ്പും; കാക്കയും പൂച്ചയും പാഞ്ഞെത്തും
text_fieldsഉമ്മുല്‍ ഖുവൈന്‍: ലസീമയിലെ കാക്കകള്‍ക്കും പൂച്ചകള്‍ക്കും അന്നദാതാവാണ് തിരുവനന്തപുരം ചിറയംകീഴ് സ്വദേശി മോഹനന്. പത്ത് വര്‍ഷത്തോളമായി മോഹനന് കാക്കകള്‍ക്കും പൂച്ചകള്‍ക്കും പ്രിയങ്കരനാണ്.മിണ്ടാപ്രാണികളോട് കാണിക്കുന്ന ഈ കരുതലാണ് തെൻറ ജീവിതമെന്ന് മോഹനന് പറയുന്നു. 'മ്യാവൂ' വിളികളും 'കാക്കാ' കരച്ചിലുമൊന്നും കേട്ടില്ലെങ്കിൽ മോഹനന് ഉറക്കം വരില്ല.
അദ്ദേഹത്തിെൻറ മൃഗസ്നേഹം ഉമ്മുല്‍ഖുവൈനിലെ ലസീമയിലെ കാക്കകള്‍ക്കും പൂച്ചകള്‍ക്കും നന്നായി അറിയാം. ലോക്ഡൗൺ കാലത്തെ സുഭിക്ഷത കുറഞ്ഞ സമയങ്ങളിലും ഇവിടത്തെ കാക്കകളും പൂച്ചകളും ജീവിതം ആസ്വദിക്കുകയായിരുന്നു.
പഴയ ബലദിയ്യ എന്നറിയപ്പെടുന്ന ലസീമയിലെ ഇരുപതിലധികം മരങ്ങളിലെ നൂറോളം കാക്കകള്‍ മോഹനെൻറ അടുപ്പക്കാരാണ്. മോഹനോടൊത്തുള്ള കാക്കകളുടെ കാഴ്ച ഏറെ കൗതുകകരമാണ്. സുരക്ഷിതമായ താവളം എന്നതിനപ്പുറം ആര്യവേപ്പിന് കൊമ്പിെൻറ ഉറപ്പും പ്രജനനത്തിന് ഏറെ ഉതകുന്നതാണെന്നതാണ് കാക്കകള്‍ക്ക് ഈ പ്രദേശം ഏറെ പ്രിയങ്കരമായത്.
കാക്കകള്‍ക്കുള്ള കോഴി അവശിഷ്ടങ്ങളും പൂച്ചകള്‍ക്കുള്ള കുഞ്ഞന്‍ മത്തിയും ദിവസവും മോഹനന് വിളമ്പുന്ന വിഭവമാണ്. ചക്കിയും കണ്ടനുമൊക്കെ മോഹനനെ കാത്തിരിക്കും അവരുടെ പ്രിയഭക്ഷണമായ കുഞ്ഞന്‍ മത്തിക്കായി. പല നിറത്തിലുള്ള പൂച്ചകളും മോഹനെൻറ വില്ലക്കകത്ത് കാണാം. കറുമ്പിയും ചെമ്പനുമൊക്കെ ചെറിയൊരു ചൂളംവിളി കേട്ടാല്‍ പാഞ്ഞെത്തും. വയറുനിറഞ്ഞുള്ള പൂച്ചരാജെൻറ കിടത്തവും കേമം തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.