കള്ളപ്പണം വെളുപ്പിക്കൽ: ഒമ്പത് കമ്പനികൾക്കും പ്രതികൾക്കും ശിക്ഷ
text_fieldsഅബൂദബി: 3060 ലക്ഷം ദിർഹമി െൻറ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ഒമ്പത് പ്രതികളെയും ഒമ്പത് കമ്പനികളെയും അബൂദബി ക്രിമിനൽ കോടതി ശിക്ഷിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രത്യേക ക്രിമിനൽ കോടതിയാണ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ശിക്ഷ വിധിച്ചത്.
സംശയാസ്പദമായ നിലയിൽ ബാങ്കിങ് ഇടപാടുകളിലൂടെയാണ് 3060 ലക്ഷം ദിർഹമിെൻറ തട്ടിപ്പ് നിയമവിരുദ്ധ മാർഗങ്ങളിലൂടെ പ്രതികൾ നടത്തിയത്. കേസിൽ കുറ്റക്കാരനായ ഒരു ബ്രിട്ടീഷ് പൗരന് പത്തുവർഷം തടവ് ശിക്ഷയും 50 ലക്ഷം ദിർഹം പിഴയും വിധിച്ചു. ശിക്ഷ നടപ്പാക്കിയ ശേഷം പ്രതിയെ നാടുകടത്തും. ഫ്രാൻസ്, ജർമനി, കിർഗിസ്ഥാൻ, കസാഖിസ്ഥാൻ, ലെറ്റൂണിയ, ഇന്ത്യ, ഡച്ച് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഏഴു പ്രതികളിൽ ഓരോരുത്തർക്കും ഏഴ് വർഷം വീതം തടവും 50 ലക്ഷം ദിർഹം വീതം പിഴയുമാണ് ശിക്ഷ. തടവ് കാലാവധി പൂർത്തിയാകുന്ന മുറക്ക് ഈ പ്രതികളെയെല്ലാം നാടുകടത്തും. ഒമ്പതാം പ്രതിയായ യു.എ.ഇ സ്വദേശിക്ക് ഏഴ് വർഷം തടവും 50 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.
സംഭവത്തിൽ ഉൾപ്പെട്ട ഒമ്പത് കമ്പനികൾക്കും 500 ലക്ഷം ദിർഹം വീതം പിഴ ചുമത്താനും പണമിടപാട് കുറ്റകൃത്യത്തിന് വിനിയോഗിച്ച ഫണ്ടോ അതിനു തുല്യമായ സ്ഥാപക ജംഗമ സ്വത്തുക്കളോ കണ്ടുകെട്ടാനും കോടതി വിധിച്ചു. കള്ളപ്പണം വെളുപ്പിക്കൽ സംഭവത്തിനുത്തരവാദികളായ പ്രതികളെ പിടികൂടുന്നതിനും പ്രോസിക്യൂഷൻ നടപടിക്ക് വിധേയരാക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടികളെ ജൂഡീഷ്യൽ വകുപ്പ് പ്രത്യേകം പ്രശംസിച്ചു.
അനധികൃത ഇടപാടുകൾ തുടർനടപടികളുടെ ഭാഗമായുള്ള ഓഡിറ്റിങ്ങിലൂടെയാണ് കണ്ടെത്തിയതെന്നും ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.രണ്ട് കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിൽ സംശയാസ്പദമായ ബാങ്കിങ് ഇടപാടുകളെക്കുറിച്ച് സെൻട്രൽ ബാങ്കിൽ നിന്ന് ലഭിച്ച റിപ്പോർട്ടി െൻറ രസീതിൽ നിന്നാണ് കേസിലെ വസ്തുതകൾ ലഭിച്ചത്.
അക്കൗണ്ടുകളിലെ ഇടപാടുകളിൽ പണത്തി െൻറ വിറ്റുവരവി െൻറ അളവ് വർധിക്കുന്നത് നിരീക്ഷിച്ച ശേഷം രണ്ട് കമ്പനികളുടെയും പ്രവർത്തനങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് രാജ്യത്തെ നടപടിക്രമങ്ങൾ അനുസരിച്ച് ഓഡിറ്റ് ചെയ്തു. ഓഡിറ്റ് വിശകലനം ചെയ്തതിലൂടെ ശേഖരിച്ച തുകകളുടെ ഉറവിടവും ഉടമസ്ഥാവകാശവും മറച്ചുവെക്കാനുള്ള ശ്രമവും സംശയാസ്പദമായ പ്രവർത്തനങ്ങളുമാണ് അന്വേഷണ വിധേയമാക്കിയത്.
അബുദബി പബ്ലിക് പ്രോസിക്യൂഷനാണ് ഈ കേസന്വേഷണം ഏറ്റെടുത്തത്. ലൈസൻസില്ലാതെ എണ്ണ വിതരണം ചെയ്യുന്നതും നിയമവിരുദ്ധ പ്രവർത്തനം മറച്ചുവെക്കാൻ ഫണ്ടുകളുടെ ഉറവിടം മറച്ചുവെക്കാനുമുള്ള ശ്രമവും പ്രോസിക്യൂഷൻ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.