മോങ്ങം എമിറേറ്റ്സ് ഫുട്ബാൾ ലീഗ് സംഘടിപ്പിച്ചു
text_fieldsമോങ്ങം എമിറേറ്റ്സ് സംഘടിപ്പിച്ച ഫുട്ബാൾ ലീഗിൽ ചാമ്പ്യന്മാരായ മോഡേൺ ഹെയർ
ഫിക്സിങ് ഷാർജ എഫ്.സി ടീം
ദുബൈ: മോങ്ങം എമിറേറ്റ്സ് സംഘടിപ്പിച്ച വി.വി.എം ഇലക്ട്രിക്കൽസ് ഫുട്ബാൾ ലീഗ് സീസൺ 5ൽ മോഡേൺ ഹെയർ ഫിക്സിങ് ഷാർജ എഫ്.സി ചാമ്പ്യന്മാരായി. വാശിയേറിയ മത്സരത്തിൽ കോഡ് ട്രാവൽസ് ദുബൈ റണ്ണേഴ്സായി.
ഓക്സിജൻ വാട്ടർ അജ്മാൻ, സ്മാർട്ട് ഗ്ലാസ് അബൂദബി എന്നിവർ മൂന്നും നാലും സ്ഥാനവും കരസ്ഥമാക്കി. മികച്ച ഗോളിയായി സൽമാൻ ഫാരിസിനെയും മികച്ച കളിക്കാരനായി ഫയാസ് കോടാലിയെയും ടോപ് സ്കോറർ ആയി സുഫൈദ് അലിയെയും തിരഞ്ഞെടുത്തു. അജേഷ് സാബുവിന്റെ നേതൃത്വത്തിൽ മുഹമ്മദ് ഫവാസ്, നിയാസ് മോങ്ങം, ഷബീർ ബിച്ചൻ, നയീം എക്സ്പോ, ഷബീർ കൊച്ചു എന്നിവർ കളി നിയന്ത്രിച്ചു.
തുടർന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സി.കെ ജബ്ബാർ ഹാജി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കുഞ്ഞിപ്പ മോങ്ങം (പ്രസി), സാജിദ് ചെങ്ങോടൻ (ജോ.സെക്ര), നബീൽ എക്സ്പോ (ട്രഷ), ശരീഫ് തോട്ടോളി, ഫൈസൽ കോടാലി (വൈ.പ്രസി), ജലീൽ പുളിയക്കോടൻ, ഫസൽ അബൂദബി (ജോ. സെക്ര), സി.കെ യൂനുസ് സലിം, സാജിദ് വട്ടോളി, ശരീഫ് ഇണ്ണിക്ക, പി.പി സവാദ് (എക്സ് കോം).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.