ബിസിനസുകൾക്ക് ഓഫിസ് സൗകര്യമൊരുക്കി മൂപ്പൻസ് ഗ്രൂപ്
text_fieldsദുബൈ: ചെറിയ ചെലവിൽ ദുബൈയിൽ ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഓഫിസ് സൗകര്യം ഒരുക്കുമെന്ന് മൂപ്പൻസ് ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ സലീം മൂപ്പൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദുബൈ ഖിസൈസിലെ അൽ തവാർ സെന്ററിന് സമീപം അർസൂ ബിൽഡിങ്ങിലാണ് പൂർണമായും ഡിജിറ്റൽ സൗകര്യപ്രദമായ നൂറിൽപരം ഓഫിസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ആയിരം ദിർഹം മാസവാടക വരുന്ന ഇക്കണോമി ഓഫിസ് മുതൽ കോട്ടേജ്- ഡീലക്സ്-എക്സിക്യൂട്ടിവ് സ്യൂട്സ് എന്നിങ്ങനെ സൗകര്യങ്ങൾക്ക് അനുസരിച്ച് തരംതിരിച്ചാണ് ഓഫിസുകൾ തയാറാക്കിയിട്ടുള്ളത്. ഹൈസ്പീഡ് ഇന്റർനെറ്റ്, ഇലക്ട്രിസിറ്റി, വാട്ടർ, ടെലിഫോൺ എന്നീ സൗകര്യങ്ങളും വാടകയിനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് -അദ്ദേഹം വ്യക്തമാക്കി.
ഇവന്റ് സ്പേസ്, മീറ്റിങ് റൂം, കോൺഫറൻസ് ഹാൾ, സ്പെഷൽ ലോഞ്ച് ഏരിയ എന്നിവയും ഓഫിസ് തുടങ്ങുന്നവർക്ക് ടെക്നിക്കൽ സപ്പോർട്ടും ഉപഭോക്താക്കൾക്കായി മൂപ്പൻസ് ഗ്രൂപ് ലഭ്യമാക്കുന്നുണ്ട്. ഓഫിസ് തുടങ്ങാൻ ഓൺലൈൻ സൗകര്യവും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാനും സാധിക്കുമെന്നും സലീം മൂപ്പൻ വ്യക്തമാക്കി. ബിസിനസ് സെന്റർ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ശൈഖ് മുഹമ്മദ് മക്തൂം ജുമാ ആൽ മക്തൂം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.