ഷാർജയിൽ മാളുകളിലും സിനിമാശാലകളിലും കൂടുതൽ പേർക്ക് പ്രവേശനം
text_fieldsഷാർജ: കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ ഷാർജയിൽ കോവിഡ് സുരക്ഷ നിബന്ധനകളിൽ ഇളവ് അനുവദിച്ചു. ഷോപ്പിങ് മാളുകൾ, സിനിമാശാലകൾ, വിനോദ മേഖലകൾ എന്നിവയുടെ ശേഷി 80 ശതമാനമായി ഉയർത്തിയതായി ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
വിവാഹവേദികളുടെ ശേഷി 60 ശതമാനം വർധിപ്പിച്ചു. പരമാവധി 300 പേർക്ക് പങ്കെടുക്കാം. പരിപാടികളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും കോവിഡ് കുത്തിവെപ്പ് എടുത്തിരിക്കണം.
എക്സിബിഷനുകളിലും സാമൂഹിക- കല- സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം.
പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർ 48 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് ഫലം കൈവശം കരുതണം.
മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ ഒരു ഇളവും അനുവദിച്ചിട്ടില്ലെന്നും ഇവ ലംഘിക്കുന്നവർ ശിക്ഷാ നടപടികൾ കൈക്കൊള്ളേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.