Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ...

യു.എ.ഇയിൽ ഗോൾഡൻവിസക്കാർക്ക്​ കൂടുതൽ ഇളവ്​

text_fields
bookmark_border
യു.എ.ഇയിൽ ഗോൾഡൻവിസക്കാർക്ക്​ കൂടുതൽ ഇളവ്​
cancel
Listen to this Article

ദുബൈ: യു.എ.ഇയിലെ വിസ നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നിലവിലുള്ള വിസകളിൽ ഇളവ്​ അനുവദിച്ചതിനൊപ്പം പുതിയ വിസകളും പ്രഖ്യാപിച്ചു.

മലയാളികൾ അടക്കം വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്ക്​ ആദരമായി യു.എ.ഇ അവതരിപ്പിച്ച ഗോൾഡൻ വിസക്ക്​ കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചു. 10 വർഷത്തെ ഗോൾഡൻ വിസയുള്ളവർ നിശ്ചിതകാലം യു.എ.ഇയിൽ തങ്ങണമെന്ന നിബന്ധന ഒഴിവാക്കി. ആറ്​ മാസം കൂടുമ്പോൾ യു.എ.ഇയിൽ എത്തി വിസ പുതുക്കണമെന്ന നിബന്ധനയും ഇതോടെ ഒഴിവായി. പ്രായപരിധിയില്ലാതെ മക്കളെയും കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാനും അവസരം നൽകും. കൂടുതൽ മേഖലയിലേക്ക് ഗോൾഡൻ വിസ വ്യാപിപ്പിക്കാനും യു.എ.ഇ തീരുമാനിച്ചു.

പത്ത് വർഷത്തെ ഗോൾഡൻ വിസ നേടുന്നവർ എത്രകാലം യു.എ.ഇക്ക് പുറത്ത് താമസിച്ചാലും വിസ റദ്ദാവില്ല. റെസിഡന്‍റ്​ വിസക്കാർ ആറ് മാസത്തിൽ കൂടുതൽ തുടർച്ചയായി യു.എ.ഇക്ക് പുറത്തുതങ്ങിയാൽ വിസ റദ്ദാകും എന്നാണ് നിലവിലെ നിയമം. ഇത് ഗോൾഡൻ വിസക്കാരെ ബാധിക്കില്ല.

ഭാര്യയും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെ പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാം എന്നതാണ് മറ്റൊരു വലിയ ഇളവ്. ഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റ് നൽകിയാൽ റെസിഡൻസി വിസയിലേക്ക് മാറാൻ ആറ് മാസം സമയം ലഭിക്കും. ഈ എൻട്രി പെർമിറ്റിൽ പലതവണ യു.എ.ഇയിൽ വന്ന് മടങ്ങാൻ അനുമതിയുണ്ടാകും. ഗോൾഡൻ വിസയുള്ളവർ മരിച്ചാൽ അവരുടെ കുടുംബാംഗങ്ങൾക്ക് അവരുടെ പത്ത് വർഷത്തെ വിസാ കാലാവധി കഴിയുന്നത് വരെ യു.എ.ഇയിൽ തങ്ങാനും സൗകര്യമുണ്ടാകും. ഗോൾഡൻ വിസക്ക് അർഹതയുള്ളവരുടെ പട്ടികയും യു.എ.ഇ സർക്കാർ വിപുലീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golden Visa
News Summary - more benefits for golden visa holders in uae
Next Story