ഗ്ലോബൽ വില്ലേജിൽ വി.െഎ.പി പാസുകാർക്ക് കൂടുതൽ സൗകര്യം
text_fieldsദുബൈ: ഗ്ലോബൽ വില്ലേജിെൻറ 26ാം സീസൺ ആരംഭിക്കുന്നതിനുമുമ്പ് വി.ഐ.പി പ്രവേശന സൗകര്യം നവീകരിക്കുന്നു. ഒക്ടോബർ 26നാണ് ഗ്ലോബൽ വില്ലേജിെൻറ പുതിയ സീസൺ ആരംഭിക്കുക. സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ സീസണുകളിൽ ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഗ്ലോബൽ വില്ലേജ് വി.ഐ.പി പാസുകാർക്കുള്ള സൗകര്യങ്ങളുടെ പുതുക്കൽ അവസാനഘട്ടത്തിലാണെന്നും സംഘാടകർ വ്യക്തമാക്കി. പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന വി.ഐ.പി പക്കേജിൽ പ്രവേശനം, പ്രത്യേക പാർക്കിങ്, ഒരു 'വണ്ടർ പാസ് കാർഡ്' എന്നിവക്ക് പുറമെ പുതിയ ആനുകൂല്യങ്ങളും നൽകും.
167 ദിവസം നീളുന്ന ഗ്ലോബൽ വില്ലേജ് അനുഭവം അടുത്ത വർഷം ഏപ്രിൽ 10നാണ് അവസാനിക്കുക. എക്സ്പോ 2020യും ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റും അരങ്ങേറുന്ന സമയത്ത് ദുബൈയിലെ വിനോദസഞ്ചാരികളുടെ മറ്റൊരു ശ്രദ്ധാകേന്ദ്രമാകുമിത്. എല്ലാവർഷവും ലക്ഷക്കണക്കിന് യു.എ.ഇ താമസക്കാരും സന്ദർശകരും ഗ്ലോബൽ വില്ലേജിൽ എത്താറുണ്ട്. കഴിഞ്ഞ വർഷം 45 ലക്ഷം പേരാണ് സന്ദർശകരായി എത്തിയത്. വിവിധ രാജ്യങ്ങളുടെ പവലിയനുകളിൽ സാംസ്കാരിക പരിപാടികളും വാണിജ്യപ്രദർശനങ്ങളും ഈ വർഷവും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.