2022ൽ പ്രതീക്ഷിക്കുന്നത് കൂടുതൽ നേട്ടം –ശൈഖ് മുഹമ്മദ്
text_fieldsദുബൈ: നേട്ടങ്ങളുടെ വർഷമായിരുന്നു 2021 എന്നും അടുത്ത വർഷം ഇതിനേക്കാൾ മികച്ച നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഈ വർഷത്തെ അവസാന മന്ത്രിസഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവബഹുലമായ 2021 അതിവേഗമാണ് കടന്നുപോയത്. 50ലേറെ നിയമനിർമാണങ്ങളാണ് ഈ വർഷമുണ്ടായത്. ആഗോളതലത്തിൽ നമ്മുടെ പാസ്പോർട്ടിെൻറ ശക്തി ഊട്ടിയുറപ്പിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി യു.എ.ഇ മാറി.
ജനങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ള സർക്കാറായി യു.എ.ഇ ഗവൺമെൻറ് മാറി. 152 സാമ്പത്തിക, വികസന സൂചികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്തെത്തി. വിദേശ നിക്ഷേപത്തിെൻറ കാര്യത്തിൽ യു.എ.ഇ ഇക്കോണമി ഏറ്റവും ആകർഷകമായ നിക്ഷേപ സൗഹൃദ മാർക്കറ്റായി മാറി. കോവിഡ് എത്തിയശേഷം പ്രതിഭകളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിൽ യു.എ.ഇ ഒന്നാം സ്ഥാനത്തെത്തി. അറബ് ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്ന രാജ്യമായി. മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം യു.എ.ഇ സർക്കാർ നേടിയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.