കളിചിരിയാനന്ദങ്ങൾക്ക് ഇനി കൂടുതൽ ഇടങ്ങൾ
text_fieldsകുട്ടികളുടെയും സ്ത്രീകളുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനും ആനന്ദത്തിനും ഏറെ ശ്രദ്ധകൽപ്പിക്കുന്ന ഷാർജയിൽ രണ്ട് സുന്ദരമായ പാർക്കുകൾ കൂടി ജനങ്ങൾക്കായി തുറന്നു കൊടുത്തു. അൽ റഹ്മാനിയ മേഖലയിൽ എല്ലാ വിധ ആധുനിക സൗകര്യങ്ങളും വ്യായാമ ഉപകരണങ്ങളുമായി ഷാർജ നിക്ഷേപ വികസന അതോറിറ്റിയാണ് പാർക്ക് സജ്ജമാക്കിയത്. ഷഘാറഫ പാർക്ക് സ്ത്രീകൾക്ക് വേണ്ടി മാത്രമാണ് എന്ന സവിശേഷതയുമുണ്ട്. 147,700 ചതുരശ്ര മീറ്ററാണ് ഇവിടങ്ങളിലെ വിനോദ ഏരിയ.
ക്ഷിഷ പാർക്കിൽ ഫുട്ബാൾ, വോളി കോർട്ടുകളും ലൈബ്രറിയും ആംഫിതീയറ്ററും ഫിറ്റ്നസ് ക്ലബും ജോഗിങ്-സൈക്ലിങ് ട്രാക്കുകളുമുണ്ട്. കൂടുതൽ സാഹസിക ആഗ്രഹിക്കുന്നവർക്കായി സ്കേറ്റ്ബോർഡ് റേഞ്ചും. ശിൽപശാലകളും കലാപരിപാടികളുമെല്ലാം നടത്താൻ അനുയോജ്യമായ ഹാളുകളാണ് മറ്റൊരു പ്രത്യേകത. അവിടെ ഒരുക്കിയ കൃത്രിമ തടാകത്തിൽ അരയന്നങ്ങൾക്ക് തീറ്റ നൽകാൻ സന്ദർശകർക്ക് അവസരവമുണ്ട്.
സ്ത്രീകളെ മാത്രം പ്രവേശിപ്പിക്കാനുദ്ദേശിച്ച് സജ്ജമാക്കിയ ഷഘാറഫ പാർക്കിലും ഈ സൗകര്യങ്ങളെല്ലാമുണ്ട്. ഭക്ഷണം പുറത്ത് നിന്ന് കൊണ്ടുവരുന്നതിന് വിലക്കില്ല. പക്ഷേ പാർക്കിനുള്ളിൽ ബാർബിക്യൂ ചെയ്യാൻ നിലവിൽ അനുവാദമില്ല. ഇതിനായി പ്രത്യേക സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്.
ക്ഷിഷ പാർക്കിൽ കളിസ്ഥലങ്ങൾ മണിക്കൂർ നിരക്കിൽ ബുക്ക് ചെയ്യാം. വനിതാ പാർക്കിൽ ഫീസ് നിശ്ചയിച്ചിട്ടില്ല. ഞായർ മുതൽ ബുധനാഴ്ച വരെ രാവിലെ ഒമ്പതിന് തുറന്ന് രാത്രി 10 മണിക്കാണ് പാർക്ക് അടക്കുക. വ്യാഴം,വെള്ളി,ശനി ദിവസങ്ങളിലും പൊതു അവധിദിനങ്ങളിലും ഇത് ഉച്ചക്ക് 12 മുതൽ രാത്രി 11 വരെയാവും. റമദാനിൽ പൊതുജന സൗകര്യാർഥം ജോഗിങ് ട്രാക്കുകൾ 24 മണിക്കൂറും പ്രവേശനമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.