ദുബൈയിൽ വിസ സേവനങ്ങൾക്ക് 60ൽപ്പരം ആമർ സെൻററുകൾ
text_fieldsദുബൈ: ദുബൈയിൽ വിസ സേവനങ്ങൾക്ക് അറുപതിലധികം ആമർ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. ടൈപ്പിങ് സെൻററുകൾക്ക് പകരം സുഗമവും സുതാര്യവുമായ വിസ സേവനങ്ങൾക്കായാണ് ജി.ഡി. ആർ.എഫ്.എ ആമർ കേന്ദ്രങ്ങൾ തുറന്നത്. വിസ സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും എല്ലാ സേവനങ്ങളും ലഭിക്കാനും ഈ സെൻററുകൾ സഹായമാകുമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു.
എല്ലാ വിസ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുമെന്നതാണ് ആമർ സെൻററുകളുടെ പ്രത്യേകത. എൻട്രി പെർമിറ്റ്, വിസിറ്റ് വിസ, താമസവിസ, വിസ റദ്ദാക്കൽ തുടങ്ങിയവയാണ് പ്രധാന സേവനങ്ങൾ. മിക്ക സെൻററുകളിലും വിസ സേവനങ്ങൾക്ക് പുറമെ മറ്റു സർക്കാർ വകുപ്പുകളുടെ സേവനങ്ങളും ലഭിക്കുന്നുണ്ട്. എമിറേറ്റ്സ് ഐഡൻറിറ്റി അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഹെൽത്ത് അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സേവനവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8005111 എന്ന നമ്പറിൽ ബന്ധപ്പെടാം.
സ്മാർട്ട് ആപ് റെഡി; സേവനം ഇനി അതിവേഗത്തിൽ
വിസ നടപടികൾക്കുള്ള ആമർ കേന്ദ്രങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാണ്. ആവശ്യമായ സേവനങ്ങൾ തെരഞ്ഞെടുക്കാനും രേഖകൾ ഡൗൺലോഡ് ചെയ്യാനും ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാനും അടുത്തുള്ള ആമർ കേന്ദ്രത്തിലെ ടോക്കൺ നേടാനും ഈ ആപ്ലിക്കേഷനിലൂടെ കഴിയും.
"amer app"എന്ന് ടൈപ്പ് ചെയ്താൽ പ്ലേ സ്റ്റോറിൽ നിന്ന് ലഭിക്കും. ആപ് സ്റ്റോറിൽ ഇത് ഇൻസ്റ്റാൾ ചെയ്യാമെന്ന് ആമർ കസ്റ്റമർ ഹാപ്പിനസ് ഡിപ്പാർട്ട്മെൻറ് മേധാവി മേജർ സാലിം ബിൻ അലി അറിയിച്ചു.
ജി.ഡി.ആർ.എഫ്.എ ദുബൈയുടെ കെണ്ടത്തലായ ഈ ആപ് ഉപയോക്താക്കളുടെ ആമർ കേന്ദ്രങ്ങളിലെ കാത്തിരിപ്പ് ദൈർഘ്യം കുറക്കും. ഇതിലൂടെ ഉപഭോക്താവിന് ടോക്കൺ നേടാനും അടുത്തുള്ള ആമർ സെൻററിലേക്ക് നയിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉപയോക്താക്കൾ ആപ്ലിക്കേഷനിൽ പ്രവേശിച്ച് ആവശ്യമായ സേവനങ്ങൾ തെരഞ്ഞെടുക്കണം. പ്രമാണങ്ങളുടെ കോപ്പി ആപ്ലിക്കേഷൻ വഴി സേവന കേന്ദ്രങ്ങളിലേക്ക് അയക്കാം. അടുത്തുള്ള കേന്ദ്രത്തിലേക്ക് വരാനുള്ള സമയം ലഭ്യമാവും. അതിനാൽ, കസ്റ്റമറിന് കൂടുതൽ കാത്തിരിക്കാതെ ഇടപാട് പൂർത്തിയാക്കി വേഗത്തിൽ മടങ്ങാമെന്ന് മേജർ സാലിം ബിൻ അലി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ദുബൈയിലെ ഓരോ ആമർ കേന്ദ്രവും ആരോഗ്യ-സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ഉപഭോക്താക്കൾ കൃത്യമായ സാമൂഹിക അകലം പാലിക്കണം. രേഖകൾ ആപ്പിലൂടെ മുൻകൂട്ടി അയച്ചുകൊടുത്താൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടി അവസാനിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.