ഷാർജ പുസ്തകമേളയിൽ കുട്ടികൾക്കായി 600ലേറെ പരിപാടികൾ
text_fieldsഷാർജ: 41ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കുട്ടികൾക്കായി ഒരുങ്ങുന്നത് വിപുലമായ പരിപാടികൾ. എക്സ്പോ സെന്‍ററിൽ നവംബർ രണ്ടുമുതൽ 13 വരെ നടക്കുന്ന മേളയിൽ 623 വിദ്യാഭ്യാസ-വിനോദ പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി മാത്രം തയാറാവുന്നത്. കുട്ടികളെ വായനയുടെയും വിജ്ഞാനത്തിന്‍റെയും ലോകത്ത് മുന്നേറാൻ പ്രചോദിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
കുട്ടികൾക്ക് ഇന്‍ററാക്ടിവ് വർക്ക്ഷോപ്പുകൾ, 14 രാജ്യങ്ങളിൽ നിന്നുള്ള 45 പ്രഫഷനലുകളുടെയും വിദഗ്ധരുടെയും നേതൃത്വത്തിൽ തിയറ്റർ ഷോകൾ എന്നിവയാണ് പ്രധാനമായും ആകർഷിക്കപ്പെടുക.എട്ടു രാജ്യങ്ങളിൽനിന്നുള്ള 22 കലാകാരന്മാർ നയിക്കുന്ന 123 ഇമ്മേഴ്‌സിവ് തിയറ്റർ ഷോകളും റോമിങ് പരേഡുകളും അരങ്ങേറും. കൊച്ചുകുട്ടികളുടെ ഭാവനയെ പോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കമാണ് ഇതിനുണ്ടാവുക. ഇതിനുപുറമെ ചിത്രരചനയിലും സംഗീതത്തിലും ഡാൻസിലും കുട്ടിളെ അതിശയിപ്പിക്കുന്ന ആവിഷ്കാരങ്ങൾ സജ്ജമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.