മോസ്കോ അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥി നഗരമായി ഷാർജ
text_fieldsഷാർജ: 32ാമത് മോസ്കോ അന്താരാഷ്ട്ര പുസ്തകമേളയിൽ ലോക പുസ്തക തലസ്ഥാന പദവി വഹിക്കുന്ന ഷാർജ അതിഥിയായി പങ്കെടുക്കും. സെപ്തംബർ നാലുമുതൽ എട്ടു വരെ നടക്കുന്ന മേളയിൽ അറബ് സംസ്കൃതിയും റഷ‍്യൻ പൈതൃകവും സമന്വയിക്കുന്ന നിരവധി സാംസ്കാരിക പരിപാടികൾ നടക്കും. റഷ‍്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ഇമാറാത്തി എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം നടക്കും.
35 ലധികം ഇമാറാത്തി, റഷ്യൻ എഴുത്തുകാർ, ബുദ്ധിജീവികൾ, പത്തിലധികം പ്രാദേശിക പ്രസാധകർ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ‘പ്രസിദ്ധീകരണവും സംസ്കാരവും’ എന്ന വിഷയത്തിൽ 15 പാനൽ ചർച്ചകൾ നടക്കും. ഇതാദ്യമായാണ് ഒരു അറബ് നഗരത്തിന് പ്രത്യേക സാംസ്കാരിക പദവി മോസ്കോ മേള നൽകുന്നത്. പരമ്പരാഗത ഇമാറാത്തി ഗാനങ്ങളും നൃത്തങ്ങളും കലകളും കരകൗശലവസ്തുക്കളും മറ്റും അവതരിപ്പിക്കുവാനുള്ള തിരക്കിലാണ് ഷാർജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.