അബൂദബിയിലെ വെള്ളക്കെട്ടും മാലിന്യങ്ങളും ഭൂരിഭാഗവും നീക്കി
text_fieldsഅബൂദബി: കനത്ത മഴയെത്തുടര്‍ന്ന് അബൂദബിയിലുണ്ടായ വെള്ളക്കെട്ടും മാലിന്യങ്ങളും ഭൂരിഭാഗവും നീക്കിയതായി അധികൃതര്‍ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അബൂദബി നഗര, ഗതാഗത വകുപ്പ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുകയാണ്.
കെട്ടിക്കിടക്കുന്ന മഴവെള്ളം നീക്കല്‍, റോഡുകളുടെ പരിശോധനയും ആവശ്യമായ അറ്റകുറ്റപ്പണികളും ചെയ്യല്‍, വിളക്കുകാലുകളുടെയും ദിശാബോര്ഡുകളുടെയും തകരാര്‍ പരിഹരിക്കല്‍, കടപുഴകിയ മരങ്ങള്‍ മുറിച്ചുനീക്കല്‍, താമസകേന്ദ്രങ്ങളിൽ ഒഴുകിയെത്തിയ മാലിന്യങ്ങളും മണ്ണും നീക്കല്‍ തുടങ്ങിയ ഒട്ടേറെ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കി വരുന്നത്.
താമസക്കാരുമായും ബിസിനസുകാരുമായും നിരന്തരം ആശയവിനിമയം നടത്തുകയും അവര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും അധികൃതര്‍ ശ്രദ്ധിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.