ഷാർജയിൽ കെട്ടിടത്തിൽനിന്ന് വീണ് മാതാവും കുഞ്ഞും മരിച്ചു
text_fieldsഷാർജ: എമിറേറ്റിലെ താമസക്കെട്ടിടത്തിൽനിന്ന് വീണ് മുപ്പത്തിമൂന്നുകാരിയായ ഇന്ത്യൻ യുവതിയും രണ്ടു വയസ്സുള്ള പെൺകുഞ്ഞും മരിച്ചു. ശനിയാഴ്ച വൈകീട്ട് 4.03നാണ് അപകടമുണ്ടായത്. 17ാം നിലയിലെ ബാൽക്കണിയിൽ വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് വീട്ടിനകത്ത് ഉറങ്ങുകയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവം കണ്ട ദൃക്സാക്ഷിയാണ് വിവരം പൊലീസിനെ അറിയിച്ചത്. ബുഹൈറ പൊലീസ് സ്റ്റേഷനിൽനിന്നുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും ദേശീയ ആംബുലൻസും ഉടൻ സംഭവസ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എങ്കിലും മാതാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഗുരുതര പരിക്കേറ്റ മകളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരു മണിക്കൂറിനുശേഷം മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഷാർജയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ, കാരണം വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.