‘മദർ ഓഫ് ദ നേഷൻ’ വാർഷിക മേളക്ക് തുടക്കം
text_fieldsഅബൂദബി: കുടുംബ സൗഹൃദ പരിപാടികളും സംഗീതനിശകളും കാർണിവൽ റൈഡുകളും സിനിമ പ്രദർശനങ്ങളും ഭക്ഷണശാലകളും ആർട്ട് ഇൻസ്റ്റലേഷനുകളുമൊക്കെയായി മദർ ഓഫ് ദ നേഷൻ വാർഷിക മേളക്ക് അബൂദബി കോർണിഷിൽ തുടക്കമായി. ഡിസംബർ 31വരെയാണ് പ്രദർശനം തുടരുക. വിവിധ മേഖലകളിലായി തുടരുന്ന ഏഴാമത് മദർ ഓഫ് ദ നേഷൻ പുതുവർഷപ്പിറവിയുടെ രാവിലാണ് കൊടിയിറങ്ങുക.
ത്രിൽ, അമ്യൂസ്, ഇൻഡൽജ്, എന്റർടെയിൻ എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചാണ് അബൂദബി കോർണിഷിൽ മേള നടക്കുന്നത്. ഓൺലൈനിൽ വാങ്ങുകയാണെങ്കിൽ 30 ദിർഹമാണ് പൊതുവായ പ്രവേശന ഫീസ്. പ്രവേശന കവാടത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് 35 ദിർഹവും. ഫ്രീ സോണുകളിലേക്കും മറ്റ് ആകർഷണങ്ങൾക്കും മാത്രമാണ് ഈ ടിക്കറ്റിൽ പ്രവേശനം. 150 ദിർഹമാണ് ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നിരക്ക്. 540 ദിർഹമിന് 3+1 പ്രവേശനമാണ് അനുവദിക്കുന്നത്. 495 ദിർഹമാണ് സീസൺ പാസിന് ഈടാക്കുക. സംഗീത നിശകൾക്കും മറ്റ് പരിപാടികൾക്കുമുള്ള പ്രവേശനത്തിന് 95 ദിർഹത്തിന് സിൽവർ പാസും 195 ദിർഹമിന് ഗോൾഡ് പാസും 295 ദിർഹത്തിന് പ്ലാറ്റിനം പാസും വാങ്ങാവുന്നതാണ്. www.ticketmaster.ae സന്ദർശിച്ചാൽ മേളയുടെയും സംഗീത നിശകളുടെയും ടിക്കറ്റ് നിരക്കും മറ്റു വിശദാംശങ്ങളും അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.